Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തണൽ ബഹ്റൈൻ ചാപ്റ്റർ ഓണക്കോടി വിതരണം ചെയ്യും
text_fieldsbookmark_border
Representational Image
മനാമ: പ്രവാസ ഭൂമിയിലെ ജീവകാരുണ്യ പ്രവർത്തനരംഗത്ത് വ്യക്തമായ ഇടപെടലുകൾ നടത്തുന്ന തണൽ-ബഹ്റൈൻ ചാപ്റ്റർ ഇക്കുറിയും ഓണക്കോടി വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അനാഥത്വത്തിന്റെ കയ്പു നീർ കുടിക്കുന്ന ഹതഭാഗ്യരെ ചേർത്തുനിർത്താൻ, ഇതുപോലുള്ള സന്തോഷ മുഹൂർത്തങ്ങളിൽ ഏവരും ശ്രദ്ധിക്കണം.
തണൽ വീട്ടിലെ അന്തേവാസികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമായി തണൽ നൽകുന്ന ഈ ഓണ സമ്മാനം പ്രവാസികളുടെ നിസ്വാർഥ സഹകരണംകൊണ്ട് മാത്രമാണ് നടക്കുന്നതെന്നും എല്ലാവരുടെയും സഹായമുണ്ടാവണമെന്നും ഭാരവാഹികൾ പറഞ്ഞു. വിശദവിവരങ്ങൾക്ക് 39875579, 39614255.
Next Story

