തണൽ ബഹ്റൈൻ ചാപ്റ്റർ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
text_fieldsതണൽ-ബഹ്റൈൻ ചാപ്റ്റർ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തവർ
മനാമ: കഴിഞ്ഞ 17 വർഷങ്ങളോളമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന തണൽ-ബഹ്റൈൻ ചാപ്റ്റർ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള വാർഷിക പൊതുയോഗം മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞ യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി മുജീബ് മാഹിയും സാമ്പത്തിക വിവരങ്ങൾ ട്രഷറർ യു.കെ. ബാലനും അവതരിപ്പിച്ചു.
യോഗത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് രക്ഷാധികാരി ആർ. പവിത്രൻ നേതൃത്വം നൽകി. അബ്ദുൽ മജീദ് തെരുവത്ത്, റസാഖ് മൂഴിക്കൽ, റഷീദ് മാഹി, ഷബീർ മാഹി, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ജലീൽ അബ്ദുല്ല, എ.പി. ഫൈസൽ, റഫീഖ് അബ്ദുല്ല, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, സയ്യിദ് ഹനീഫ്, സലിം കണ്ണൂർ, ഷിബു പത്തനംതിട്ട എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യു.കെ. ബാലൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

