Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ണ​ൽ-​ബ​ഹ്‌​റൈ​ൻ...

ത​ണ​ൽ-​ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ യോ​ഗം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ യോ​ഗം
cancel
camera_alt

ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ യോ​ഗത്തിൽ നിന്ന്

മ​നാ​മ: ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നും ചെ​യ​ർ​മാ​ൻ ഡോ. ​ഇ​ദ്‌​രീ​സി​ന്റെ ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നു​മാ​യി ത​ണ​ൽ - ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

മ​നാ​മ കെ ​സി​റ്റി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ന് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ മു​ജീ​ബ് മാ​ഹി സ്വാ​ഗ​തം പ​റ​ഞ്ഞു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് മാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ണ​ൽ നാ​ട്ടി​ലും ബ​ഹ്‌​റൈ​നി​ലു​മാ​യി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ട്ര​ഷ​റ​ർ ന​ജീ​ബ് ക​ട​ലാ​യി, റ​സാ​ഖ് മൂ​ഴി​ക്ക​ൽ, ഇ​ബ്രാ​ഹിം ഹ​സ്സ​ൻ പു​റ​ക്കാ​ട്ടി​രി, ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ഷ​ബീ​ർ മാ​ഹി, ജാ​ലി​സ് ഉ​ള്ള്യേ​രി, ഷെ​ബീ​ർ കെ.​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം ഭാ​ഗ​ങ്ങ​ളി​ൽ ത​ണ​ൽ ന​ട​ത്തു​ന്ന സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ തേ​വ​ല​ക്ക​ര, മ​ഞ്ഞ​പ്പാ​റ എ​ന്നീ ഡ​യാ​ലി​സി​സ് സെ​ന്റ​റു​ക​ൾ മു​ൻ​നി​ർ​ത്തി ത​ണ​ൽ - സൗ​ത്ത് സോ​ൺ ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു പ​ത്ത​നം​തി​ട്ട, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ത​ണ​ലി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​തു​ഘ​ട്ട​ങ്ങ​ളി​ലും പ്ര​വാ​സി​സ​മൂ​ഹം ന​ൽ​കു​ന്ന പി​ന്തു​ണ ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. വി​നീ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingThanalBahrain Chapter
News Summary - Thanal Bahrain Chapter Meeting Organized
Next Story