2026 ലെ പ്രവർത്തനങ്ങൾ വിലയിരുത്തി ‘തണൽ’
text_fieldsപ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിൽ തണൽ അംഗങ്ങൾ
മനാമ: ജീവകാരുണ്യ പ്രവർത്തന രംഗത്തെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച തണൽ ബഹ്‌റൈൻ ചാപ്റ്റർ 2026 ലെ പ്രവർത്തനങ്ങൾ വിലയിരുത്തി. മനാമ കെ. സിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡന്‍റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ ചീഫ് കോർഡിനേറ്റർ റഷീദ് മാഹി, ട്രഷറർ യു.കെ. ബാലൻ, കളക്ഷൻ കോർഡിനേറ്റർ ഷെബീർ മാഹി എന്നിവർ ഈ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി.
തുടർന്ന് നടന്ന ചർച്ചയിൽ, ഓ.കെ. കാസ്സിം, അസീൽ അബ്ദു റഹ്‌മാൻ, വി.പി. ഷംസുദീൻ, അനിൽ കുമാർ, റംഷാദ് മാഹി, റിയാസ് ആയഞ്ചേരി, എൻ.വി. സലിം, അൻവർ കണ്ണൂർ, താലിബ് ജാഫർ, സുബൈർ അത്തോളി, ഫൈസൽ പാട്ടാണ്ടി, സുരേഷ് മണ്ടോടി, മിറാഷ്, ഫൈസൽ മടപ്പള്ളി എന്നിവർ പങ്കെടുത്തു.
സജീവ അംഗങ്ങളുടെ അഭാവത്തിലും ഓണക്കോടി വിതരണവും രക്ത ദാന ക്യാമ്പും വിജയകരമായി നടത്തിയ റഷീദ് മാഹി, യു.കെ. ബാലൻ, ജെ.പി.കെ. തിക്കോടി, ഹരീന്ദ്രൻ, ഹുസ്സൈൻ വയനാട്, സയ്യിദ് ഹനീഫ് എന്നിവരടങ്ങുന്ന ടീമിനെ യോഗം അഭിനന്ദിച്ചു. ശ്രീജിത്ത് കണ്ണൂർ നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

