തണൽ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികളുടെ സന്ദർശനം
text_fieldsമനാമ: തണലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രവാസികൾ നൽകുന്ന പങ്ക് പ്രശംസനീയമാണെന്ന് തണൽ ജനറൽ സെക്രട്ടറി നാസർ പറഞ്ഞു. എടച്ചേരി തണൽ വീട് സന്ദർശിക്കുന്ന തണൽ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികളുമായി വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. എല്ലാവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തണൽ ബഹ്റൈൻ ചാപ്റ്റർ സർവ പിന്തുണയും നൽകുമെന്ന് ഭാരവാഹികൾ ഉറപ്പുനൽകി.
റഷീദ് മാഹി, ഷെബീർ മാഹി, ലത്തീഫ് കൊയിലാണ്ടി, ഇല്യാസ് തരുവണ, ബഷീർ ഉസ്മാൻ, ഷാജഹാൻ, ജനകീയ കമ്മിറ്റി പ്രസിഡന്റ് പ്രദീപൻ, സെക്രട്ടറി ശ്രീധരൻ മാസ്റ്റർ, ഡോ. ഷനാസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
