തണൽ ബഹ്റൈൻ ചാപ്റ്റർ സഹായം കൈമാറി
text_fieldsതണൽ ബഹ്റൈൻ ചാപ്റ്ററിന്റെ സഹായം ലത്തീഫ് കൊയിലാണ്ടി, ഹമീദ് പോതി മഠത്തിൽ എന്നിവരിൽനിന്ന് ചെയർമാൻ ഡോ. ഇദ്രീസ് ഏറ്റുവാങ്ങുന്നു
മനാമ: ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഒരുനേരത്തെ ഭക്ഷണമെന്ന ‘ഫീഡ് ദ നീഡി’ പരിപാടിയിലേക്ക് തണൽ ബഹ്റൈൻ ചാപ്റ്റർ സ്വരൂപിച്ച സഹായം കൈമാറി. ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിന്റെ ഭാഗമായി നടത്തിയ ‘തണൽ തട്ടുകട’യിൽനിന്നു ലഭിച്ച സഹായം ഭാരവാഹികളായ ലത്തീഫ് കൊയിലാണ്ടി, ഹമീദ് പോതി മഠത്തിൽ എന്നിവരിൽനിന്നു തണൽ ചെയർമാൻ ഡോ. ഇദ്രീസ് ഏറ്റുവാങ്ങി. തണൽ നടത്തുന്ന ഇത്തരം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മനുഷ്യസ്നേഹികളായ പ്രവാസികൾ നൽകുന്ന സഹായങ്ങൾ വിലമതിക്കാനാകാത്തതാണെന്ന് ഡോ. ഇദ്രീസ് പറഞ്ഞു.

