തണൽ സഹായം കൈമാറി
text_fieldsതണൽ ബഹ്റൈൻ ചാപ്റ്റർ വനിതവിഭാഗം സമാഹരിച്ച
സഹായം ഭാരവാഹികൾ കൈമാറുന്നു
മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ വനിതാവിഭാഗം സമാഹരിച്ച സഹായം ഭാരവാഹികൾ കൈമാറി. വടകര തണൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സക്കീന ബഷീറിൽ നിന്നും തണൽ പ്രതിനിധി ആയിഷ ഭാനു ഏറ്റുവാങ്ങി.
തണൽ ജനറൽ സെക്രട്ടറി ടി.ഐ. നാസർ, തണൽ ബഹ്റൈൻ ചാപ്റ്റർ ചീഫ് കോർഡിനേറ്റർ റഷീദ് മാഹി, പി.പി. ബഷീർ, സജ്നാ റഷീദ് എന്നിവർ സന്നിഹിതരായിരുന്നു. തണൽ ബഹ്റൈൻ ചാപ്റ്റർ ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാണെന്നും ടി.ഐ. നാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

