തലശ്ശേരി മാഹി കൾചറൽ അസോസിയേഷൻ വെള്ളം വിതരണം ചെയ്തു
text_fieldsതലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ വെള്ളം
കൈമാറുന്നു
മനാമ: തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ (ടി.എം.സി.എ) കഴിഞ്ഞദിവസം അസൃയിലെ ജാമിയ യാക്കൂബ് പള്ളിയിൽ 5000 ബോട്ടിൽ വെള്ളം നൽകി.
ഈ അത്യുഷ്ണ കാലത്ത് പള്ളിയിൽ പ്രാർഥിക്കാൻ എത്തുന്നവർക്ക് ഈ പുണ്യ പ്രവൃത്തി വലിയ ഒരു ആശ്വാസമായി. ടി.എം.സി.എയുടെ പ്രസിഡന്റ്, സെക്രട്ടറി, രക്ഷാധികാരി മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ വിതരണത്തിന് നേരിട്ട് നേതൃത്വം കൊടുത്തു.
മുമ്പ് ഉമ്മുൽ ഹസം ഏരിയയിലെ ഒരു കൺസ്ട്രക്ഷൻ സൈറ്റിലെ 60ൽ പരം തൊഴിലാളികൾക്ക് സൺഗ്ലാസുകൾ വിതരണം നടത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

