കളിപ്പാട്ടങ്ങളുടെ പരിശോധന കര്‍ശനമാക്കും
text_fieldsമനാമ: കളിപ്പാട്ടങ്ങള്‍ സുരക്ഷിതവും ആരോഗ്യത്തിന് ഹാനികരമല്ലെന്നും ഉറപ്പാക്കുന്നതിെൻറ ഭാഗമായി പരിശോധന കര്‍ശനമാക്കുമെന്ന് വ്യവസായ -വാണിജ്യ -ടൂറിസം മന്ത്രാലയത്തിലെ പ്രാദേശിക -വിദേശ വിപണന കാര്യ അസി. അണ്ടര്‍ സെക്രട്ടറി ശൈഖ് ഹമദ് ബിന്‍ സല്മാന് ആല് ഖലീഫ വ്യക്തമാക്കി. വിപണിയില്‍ വില്പന നടത്തുന്ന കളിപ്പാട്ടങ്ങള്‍ ശരീരത്തില്‍ മുറിവേല്പിക്കാത്തതും നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്നും ഉറപ്പാക്കും.
2021 ജൂണ്‍ മുതല്‍ വിവിധ സ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിൽ 11,000 കളിപ്പാട്ടങ്ങള്‍ പിന്‍വലിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അബദ്ധവശാല്‍ കുട്ടികള്‍ കളിപ്പാട്ടം വിഴുങ്ങിപ്പോയാല്‍ അത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധം വിഷപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കും. ഇത്തരത്തിലുള്ള 97,000 കളിപ്പാട്ടങ്ങള്‍ പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

