‘പ്രവാചകൻ നീതിയുടെ സാക്ഷ്യം’ ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ കാമ്പയിന് തുടക്കമായി
text_fieldsഫ്രണ്ട്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ‘പ്രവാചകൻ നീതിയുടെ സാക്ഷ്യം’ കാമ്പയിൻ ഉദ്ഘാടനം പ്രസിഡന്റ് സുബൈർ എം.എം നിർവഹിക്കുന്നു
മനാമ: ‘പ്രവാചകൻ നീതിയുടെ സാക്ഷ്യം’ എന്ന പ്രമേയത്തിൽ ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ നടത്തുന്ന കാമ്പയിന് തുടക്കമായി. റിഫ ദിശ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് സുബൈർ എം.എം കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി കാമ്പയിൻ പരിപാടികൾ വിശദീകരിച്ചു. പ്രവാചക ജീവിതത്തെയും ദർശനത്തെയും പൊതുജനങ്ങൾക്കിടയിൽ കാലികമായ ഭാഷയിൽ പ്രചരിപ്പിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
നീതിനിഷേധം ഇന്ന് സർവമേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. പാവപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പലയിടത്തും അശാന്തിയുടെ കാർമേഘങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. എല്ലായിടത്തും നീതി സ്ഥാപിക്കപ്പെടുക എന്നത് പ്രവാചക ദർശനത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്നാണ്. നീതി പുലരുമ്പോഴാണ് ലോകത്ത് ശാന്തിയും സമാധാനവും സാധ്യമാവുക. നീതിക്ക് വേണ്ടി നിലകൊള്ളുക എന്നത് ഏതൊരു വിശ്വാസിയുടെയും നിർബന്ധ ബാധ്യതകൂടിയാണ്. അത് സ്വന്തക്കാർക്ക് എതിരായാൽ പോലും അതിൽ നിന്ന് പിന്നോട്ട് പോകരുതെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്.
കാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ വൈസ് പ്രസിഡന്റ് ജമാൽ നദ്വി ഇരിങ്ങൽ, അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവരും സംസാരിച്ചു.
ഏരിയാ പ്രസിഡന്റുമാരായ മൂസ കെ.ഹസൻ, മുഹമ്മദ് മുഹിയുദ്ദീൻ, അബ്ദുൽ റഊഫ്, വനിതാ വിഭാഗം പ്രസിഡന്റ് ലൂന ഷഫീഖ്, അബ്ദുൽ ഹഖ്, അബ്ദുന്നാസർ, അഹ്മദ് റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

