തീവ്രവാദ സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തനം: 25 പ്രതികൾക്ക് ശിക്ഷ
text_fieldsമനാമ: തീവ്രവാദ സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തിച്ച കേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്ന 25 പ്രതികള്‍ക്കെതിരെ നാലാം ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചു. വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംഘടനക്ക് കീഴില്‍ ഇവര്‍ നടപ്പാക്കുകയും ചെയ്തിരുന്നു. പൊലീസുകാര്‍ക്ക് നേരെയുള്ള വധശ്രമം, ആയുധ പരിശീലനം, ആയുധങ്ങള്‍ സൂക്ഷിക്കല്‍, അംഗീകാരമില്ലാതെ ഫണ്ട് പിരിക്കല്‍, പൊതുസ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്.
10 പ്രതികള്‍ക്ക് ജീവപര്യന്തം തടവും 10 പ്രതികള്‍ക്ക് 10 വര്‍ഷം തടവും മൂന്ന് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും ഒരു പ്രതിക്ക് മൂന്ന് വര്‍ഷം തടവും 24 പ്രതികളുടെ പൗരത്വം റദ്ദ് ചെയ്യാനും ഒരു പ്രതിയെ വെറുതെ വിടാനുമാണ് കോടതി വിധിച്ചിട്ടുള്ളത്. രാജ്യത്ത് നടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മറ്റ് ഗ്രൂപ്പുകളുമായി ഇവര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്്. കൂടാതെ ഇറാന് സൈനി പരിശീലനവും ലഭിച്ചിട്ടുണ്ടെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
