Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാകൂൽ ടെൻറ്​ കഴിച്ച...

നാകൂൽ ടെൻറ്​ കഴിച്ച അഞ്ചാഴ്​ചയായി 211,000 ആളുകൾ സന്ദർശിച്ചു

text_fields
bookmark_border
നാകൂൽ ടെൻറ്​ കഴിച്ച അഞ്ചാഴ്​ചയായി 211,000 ആളുകൾ സന്ദർശിച്ചു
cancel

മനാമ: ബഹ്​റൈൻ സമ്മർ ഫെസ്​റ്റി​​​െൻറ  ഭാഗമായി കഴിഞ്ഞ അഞ്ചാഴ്​ചക്കുള്ളിൽ നാകൂൽ ട​​െൻറ്​ കഴിച്ച അഞ്ചാഴ്​ചയായി 211,000 ആളുകൾ സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. ചരിത്രമുറങ്ങുന്ന അറാദ്​ കോട്ടയിലാണ്​ ടെൻ​റ്​ തയ്യാറാക്കിയിരിക്കുന്നത്​. വിവിധ ബോധവത്​കരണ, വിനോദ പരിപാടികളാണ്​ ട​​െൻറിൽ നടന്നത്​. 

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമുള്ള ഇൗ ട​​െൻറിലേക്ക്​ ആളുകളുടെ ഒഴുക്കാണ്​.  ഞായറാഴ്​ച ഒഴിച്ച​ുള്ള ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ അഞ്ച്​ മുതൽ രാത്രി ഒമ്പതുവരെയാണ്​ പ്രവേശനം. സംഗീത പരിപാടികൾ, പോലീസ്​ സംഗീത ബാൻഡ്​ തുടങ്ങിയവയും ശ്ര​േദ്ധേയമാകുന്നുണ്ട്​. വിവിധ എംബസികളുടെ സഹകരണത്തോടെയും  കലാപരിപാടികൾ നടത്തുന്നുണ്ട്​. ജൂലൈ  25-27 ദിവസങ്ങളിൽ മലേഷ്യൻ ‘സപിൻനൃത്തം’ നടക്കും. 
ആഗസ്​റ്റ്​ ഒന്നുമുതൽ മൂന്നുവരെ സുഡാനീസ്​ പരമ്പരാഗത പ്രദർശനം നടക്കും. യെമനി നാടോടിപരിപാടി ആഗസ്​റ്റ്​ ഏഴ്​ മുതൽ ഒമ്പതുവരെയും പിനോക്യോ തിയറ്റർ ഷോ ആഗസ്​റ്റ്​ നാലിനും നടക്കും. ബഹ്​റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻറ്​ ആൻറിക്വിറ്റീസ്​ (ബി.എ.സി.എ) ആണ്​ സമ്മർ ക്യാമ്പി​​​െൻറ സം    ഘാടനം നിർവഹിക്കുന്നത്​. 

12 മന്ത്രാലയങ്ങൾ, അൽ മബറാഅ്​ അൽ ഖലീഫ ഫൗണ്ടേഷൻ, ദ യൂനിവേഴ്​സിറ്റി ഒാഫ്​ ബഹ്​റൈൻ, നാഷണൽ ഇൻഷേറ്റീവ്​ ഫോർ അഗ്രികൾച്ചറൽ ഡെവലപ്പുമ​​െൻറ്​, ദ നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ ഹ്യൂമൻ റൈറ്റ്​സ്​ ആൻറ്​ ഇൗസ കൾച്ചറൽ സ​​െൻറർ എന്നിവയുടെ സഹകരണത്തോടെയാണ്​ സമ്മർ ഫെസ്​റ്റിവൽ നടക്കുന്നത്​ ഒൗദ്യോഗിക വിവരങ്ങൾക്ക്​ www.culture.gov.bh 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newstentmalayalam news
News Summary - tent-bahrain-gulf news
Next Story