പ്രവാസി വോട്ട് ചേർക്കാനായി ദശദിന പ്രവാസി ഹെൽപ് ഡെസ്ക്
text_fieldsകെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിക്കുന്ന പ്രവാസി ഹെൽപ് ഡെസ്ക്
മനാമ: കെ.എം.സി.സി ബഹ്റൈൻ ‘കരുത്തുറ്റ ജനാധിപത്യത്തിന് പ്രവാസിയുടെ കൈയൊപ്പ്’ എന്ന ശീർഷകത്തിൽ ദശദിന പ്രവാസി വോട്ട് ചേർക്കൽ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ☺കെ.എം.സി.സി ആസ്ഥാനത്ത് ആരംഭിച്ച ഹെൽപ് ഡെസ്ക് കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു.
ബിഹാർ മോഡലിൽ ലക്ഷക്കണക്കിന് വോട്ടുകൾ കേരളത്തിലും വെട്ടിയ സാഹചര്യത്തിൽ സ്വന്തം വോട്ട് ലിസ്റ്റിൽ ഉണ്ടോ എന്ന് ഓരോ പൗരനും സ്വയം ഉറപ്പുവരുത്തി വോട്ട് ഇല്ലെങ്കിൽ ചേർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിന് പുറത്തുള്ള നിരവധി പ്രവാസികളുടെയും വോട്ടുകൾ വെട്ടിമാറ്റപ്പെട്ട അവസ്ഥയിലാണ്.
എ.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സംസ്ഥാന ഭാരവാഹികളായ അസ്ലം വടകര, അഷ്റഫ് കക്കണ്ടി, അഷ്റഫ് തോടന്നൂർ, അഷ്റഫ് അഴിയൂർ എന്നിവർ സംസാരിച്ചു. സാജിദ് അരൂർ, സുബൈർ കൊടുവള്ളി, അൻസാർ വടകര എന്നിവർ നേതൃത്വം നൽകി. വോട്ട് ചേർക്കേണ്ടവർ 34599814 ,33782478, 39603415, 39881099 എന്നീ നമ്പറുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

