ബഹ്‌റൈനിൽ സർക്കാർ ഇ-സേവനങ്ങൾക്ക് താൽക്കാലിക സാങ്കേതിക തടസ്സം; പരിഹരിക്കാൻ നടപടികൾ ഊർജിതം
text_fieldsമനാമ: ബഹ്‌റൈനിലെ വിവിധ സർക്കാർ പോർട്ടലുകൾ, ആപ്പുകൾ, മറ്റ് ഇലക്ട്രോണിക് സേവനങ്ങൾ എന്നിവ താൽക്കാലിക സാങ്കേതിക തടസ്സം നേരിടുന്നതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) അറിയിച്ചു. പൗരന്മാർക്കും താമസക്കാർക്കും സർക്കാർ വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നതിലും ഓൺലൈൻ ഇടപാടുകൾ നടത്തുന്നതിലും നിലവിൽ പ്രയാസങ്ങൾ നേരിടുന്നുണ്ട്.
അപ്രതീക്ഷിതമായ സാങ്കേതിക തകരാറുകൾ കാരണമാണ് സേവനങ്ങൾ തടസ്സപ്പെട്ടത്. പ്രശ്നം എത്രയും വേഗം പരിഹരിക്കാനും സേവനങ്ങൾ പൂർവസ്ഥിതിയിലാക്കാനുമായി വിദഗ്ധ സംഘം അടിയന്തരമായി പ്രവർത്തിച്ചു വരികയാണെന്ന് ഐ.ജി.എ വ്യക്തമാക്കി. സേവനങ്ങൾ തടസ്സപ്പെട്ടതിലുണ്ടായ ബുദ്ധിമുട്ടിൽ അതോറിറ്റി ഖേദം പ്രകടിപ്പിച്ചു. പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

