കൗമാര ഹൃദയങ്ങൾ കീഴടക്കി ‘ടീൻസ്പേസ്’
text_fieldsറയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ‘ടീൻ-സ്പേസ്’ പരിപാടിയിൽനിന്ന്
മനാമ: അധികരിച്ചു വരുന്ന സോഷ്യൽ മീഡിയ ദുരുപയോഗവും ഗെയിം അഡിക്ഷനും ഇന്റർനെറ്റ് വൈകൃതങ്ങളിലും തളക്കപ്പെട്ട യുവ മനസ്സുകളെ ധാർമിക പാതയിൽ വഴികാണിക്കുക എന്ന ലക്ഷ്യത്തിൽ റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ‘ടീൻ- സ്പേസ്’, ടീനേജ് വിദ്യാർഥികൾക്കായുള്ള പ്രത്യേക പരിപാടി പങ്കാളിത്തം കൊണ്ടും വിഷയാവതരണം കൊണ്ടും ശ്രദ്ധേയമായി.
‘റീൽസ് ലൈഫ് വേഴ്സസ് റിയൽ ലൈഫ്’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സജ്ജാദ് ബിൻ അബ്ദുറസാഖ് സംസാരിച്ചു. കുട്ടികളുടെ ഉള്ളറിഞ്ഞ പരിപാടിയിൽ അവരുടെ മനസ്സിലുദിച്ച സംശയങ്ങളുടെ വിശകലന വേദി കൂടിയായി.
വിസ്ഡം സ്റ്റുഡന്റ്സ് ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ഇഹ്സാൻ അബ്ദുൽ ലത്തീഫിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ സാദിഖ് ബിൻ യഹ്യ സ്വാഗതവും ബിനു ഇസ്മാഈൽ നന്ദിയും പറഞ്ഞു.പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സെന്റർ പ്രത്യേകം സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

