ടീൻസ് റെസിഡൻഷ്യൽ ക്യാമ്പിന് ഇന്ന് തുടക്കം
text_fieldsമനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ടീൻസ് വിഭാഗം സംഘടിപ്പിക്കുന്ന റെസിഡൻഷ്യൽ ക്യാമ്പിന് ഇന്ന് തുടക്കം. ദിശ സെന്ററിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ അവബോധവും താൽപര്യവും ജനിപ്പിക്കുന്ന സെഷനുകളാണ് ഒരുക്കിയിട്ടുള്ളത്.
സമ്മർ ക്യാമ്പിന് നാട്ടിൽ നിന്നെത്തിയിട്ടുള്ള ഫയാസ് ഹബീബ്, അൻഷദ് കുന്നക്കാവ് എന്നിവരോടൊപ്പം ബഹ്റൈനിൽ നിന്നുള്ള പ്രമുഖരും ക്യാമ്പിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് ഇതിൽ പ്രവേശനം. ഇനിയും താൽപര്യമുള്ള കുട്ടികൾക്ക് 3304 9521 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ക്യാമ്പ് ഡയറക്ടർ അനീസ് വി.കെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

