ടീൻ ഇന്ത്യ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsമനാമ : ടീൻ ഇന്ത്യ ബഹ്റൈൻ, റമദാനിൽ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റമദാൻ ഒന്ന് മുതൽ മുപ്പത് വരെ നടത്തിയ മത്സരത്തിൽ, ഖുർആൻ,ഇസ്ലാമിക ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു.
റമദാനിൽ കുട്ടികളിൽ അറിവുകൾ വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ പരിപാടിയിൽ നിരവധി വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മുഹമ്മദ് സംറൂദ് ഒന്നാം സ്ഥാനവും സഫ ഷാഹുൽ ഹമീദ് രണ്ടാം സ്ഥാനവും ഹാസിം നൗമൽ റഹ്മാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈഫ അബ്ദുൽ ഹഖ്, മുഹമ്മദ് നോഷിൻ , തഹാനി ഹാരിസ്, അയിശ നൗറീൻ, അബ്ദു റഫീഖ് എന്നിവർ പ്രോത്സാഹന വിജയികളായി. ടീൻ ഇന്ത്യ കൺവീനർ വി.കെ. അനീസ്,റഷീദ സുബൈർ ഫാത്തിമ സ്വാലിഹ്, ബുഷ്റ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.