ജീവിതത്തിലെ മാറ്റങ്ങളെ പോസിറ്റിവായി സമീപിക്കണം –ഡോ. മുഹമ്മദ് നജീബ്
text_fieldsമനാമ: ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെ പോസിറ്റിവായി സമീപിക്കാന്‍ സാധിക്കണമെന്നും എങ്കില്‍ മാത്രമേ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രമുഖ മോട്ടിവേറ്ററും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. മുഹമ്മദ് നജീബ് പറഞ്ഞു. ഫ്രൻഡ്സ് സോഷ്യല്‍ അസോസിയേഷന് ടീന്‍സ് വിഭാഗമായ ടീന്‍ ഇന്ത്യ സംഘടിപ്പിച്ച ‘സമ്മര്‍ സ്കേപ് 2020’ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികള്‍ ആർജിക്കുന്ന അറിവുകള്‍ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താനും പ്രതിസന്ധികളെ വകഞ്ഞുമാറ്റാനും ഉപയുക്തമാക്കണം. വരാനിരിക്കുന്ന കാലത്ത് ഒരുപക്ഷേ, നിലവിലുള്ളതിനേക്കാള്‍ പ്രതിസന്ധി നിറഞ്ഞ അവസ്ഥകള്‍ വന്നേക്കാം. ഏത് ഘട്ടങ്ങളെയും അഭിമുഖീകരിക്കാനുള്ള കരുത്തായിരിക്കണം അറിവിലൂടെ ലഭിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുമാസം നീണ്ടുനില്‍ക്കുന്ന വെർച്വല്‍ ക്യാമ്പ് ഫ്രൻഡ്സ് അസോസിയേഷന് പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ടീന്‍ ഇന്ത്യ കോഒാഡിനേറ്റര്‍ മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. ക്യാമ്പ് ടാസ്കുകള് യൂനുസ് രാജ് വിശദീകരിച്ചു. അമ്മാര്‍ സുബൈറിെൻറ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ഷദ ഷാജി സ്വാഗതവും ലിയ അബ്ദുല്‍ ഹഖ് നന്ദിയും പറഞ്ഞു.
