വിദ്യാർഥികൾക്കായി ടീൻ ഇന്ത്യ ബഹ്റൈൻ കരിയർ ഓറിയന്റേഷൻ സംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷന്റെ കൗമാര വിഭാഗമായ ടീൻ ഇന്ത്യ ബഹ്റൈൻ, ഒൻപത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായ് ഓൺലൈൻ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. 'പ്രതീക്ഷയുടെ കരുത്ത്' എന്ന പ്രമേയത്തിലാണ് പരിപാടി നടത്തിയത്.
ഏപ്രിൽ 18 ശനിയാഴ്ച വൈകുന്നേരം ബഹ്റൈൻ സമയം 04.30 ന് സൂം പ്ലാറ്റ്‌ഫോമിൽ വെച്ച് നടന്ന സംഗമത്തിൽ സദക്കത്തുള്ള ആപ്പ കോളേജ്, തിരുനെൽവേലി അസിസ്റ്റന്റ് പ്രൊഫസറായ ഡോ. അസ് വീൽ അഹമ്മദും ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി സ്കോളറായ ബാസിൽ സലീം ശാസ്ത്രീയമായ തൊഴിൽ മേഖലകൾ, ആധുനിക ഗവേഷണ സാധ്യതകൾ, സാങ്കേതിക മേഖലയിലെ അവസരങ്ങൾ എന്നിവയെക്കുറിച്ചും ക്ലാസ്സെടുത്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപകാരപ്പെട്ട പരിപാടിയായിരുന്നുവെന്നും കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ സാധ്യതകൾ മനസ്സിലാക്കാനും പരിപാടി യിലൂടെ സാധിച്ചുവെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ടീൻ ഇന്ത്യ സെക്രട്ടറി റഷീദ സുബൈർ അധ്യക്ഷത വഹിച്ചു.
ദിയ നസീം ഖുർആനിൽ നിന്നും അവതരിപ്പിക്കുകയും ടീൻ ഇന്ത്യ ബോയിസ് പ്രസിഡന്റ് മുഹമ്മദ് നോഷിൻ സ്വാഗതം പറയുകയും ഗേൾസ് പ്രസിഡന്റ് മിന്നത്ത് നൗഫൽ നന്ദി പറയുകയും ചെയ്തു. റുസ്ബി ബഷീർ അവതാരകയായിരുന്ന പരിപാടിക്ക് ടീൻ ഇന്ത്യ വനിതാവിഭാഗം കൺവീനർ ലുലു അബ്ദുൽ ഹഖ് , മനാമ ഏരിയ ടീൻ ഇന്ത്യ കൺ വീനർ ബുഷ് റ ഹമീദ്, മുഹറഖ് ഏരിയ കൺ വീനർ ഫസീല യൂനുസ് , റിഫ ഏരിയ കൺ വീനർ ഡോക്ടർ ഷഹനാബി റിയാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

