ടീൻസ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിത വിഭാഗം സംഘടിപ്പിച്ച ടീൻസ് ബോധവത്കരണ ക്ലാസ്
മനാമ: പുതുതലമുറയെ ബാധിക്കുന്ന ലഹരി ഉപയോഗം, സ്ക്രീൻ അഡിക്ഷൻ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾക്കെതിരെ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിത വിഭാഗം ടീനേജ് കുട്ടികൾക്ക് വേണ്ടി ബോധവത്കരണ ക്ലാസ് നടത്തി. സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ നടന്ന പരിപാടിയിൽ അധ്യാപികയും ട്രെയിനറുമായ നുസൈബ മൊയ്തീൻ ക്ലാസെടുത്തു. റിക്ലെയിം, ടേക്കിങ് ബാക്ക് കൺട്രോൾ ഓഫ് ലൈഫ് തുടങ്ങിയ വിഷയങ്ങളിൽ അവബോധന ക്ലാസ് നൽകി.
“കുടുംബ ബന്ധം ബലമായാൽ, ലഹരിക്ക് അവസരമേയില്ല” എന്ന സന്ദേശം ക്ലാസിന്റെ അടിസ്ഥാന ചിന്തയായിരുന്നു. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തിയും, കുട്ടികൾക്കായി സമയം നൽകിയും, അവരെ കേൾക്കുവാനും, അവരുടെ മനസ്സിൽ യഥാർഥ സുരക്ഷയും ആത്മവിശ്വാസവും രൂപപ്പെടുത്തിക്കൊണ്ടും, സംവേദനശേഷിയുള്ള കുട്ടികളെ വാർത്തെടുക്കേണ്ടതുണ്ടെന്ന് രക്ഷിതാക്കളെയും ഓർമിപ്പിച്ചു.ക്ലാസിന്റെ ഭാഗമായി ലഹരി ഉപയോഗം, സ്ക്രീൻ അഡിക്ഷൻ, പരസ്പര ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും വിഷയാധിഷ്ഠിത ഗ്രൂപ് പ്രവർത്തനങ്ങളും വിദ്യാർഥികളിൽ സ്വയംബോധം, ചിന്താശക്തി, വിമർശനപരമായ ആലോചന എന്നിവയെ ഉണർത്തുന്നതിനു സഹായിച്ചു.
ടീൻ ഇന്ത്യ അംഗം മുഹമ്മദ് നോഷിൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ തഹിയ്യ ഫാറൂഖ് ഖിറാഅത്ത് നടത്തുകയും, സഫ ഷാഹുൽ ഹമീദ് സ്വാഗതം ആശംസിക്കുകയും ചെയ്തു. മുഹമ്മദ് ഹംദാൻ നന്ദി പറഞ്ഞു. സജീബ് ബുഷ്റ ഹമീദ്, ഫസീല ഹാരിസ്, മെഹ്റ മൊയ്തീൻ, സൽമ സജീബ്, സെയ്ഫുന്നിസ റഫീഖ്, റസീന അക്ബർ, നസീറ ഉബൈദ്
എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

