‘സോൾ-എ.ഐ' ഇയർഫോൺ പുറത്തിറക്കി ടെക്മാർട്ട്
text_fieldsലോഞ്ചിങ് പരിപാടിയിൽ പങ്കെടുത്ത ടെക്മാർട്ട് അധികൃതർ
മനാമ: കൺസ്യൂമർ ടെക്നോളജിയിലെ പ്രമുഖ സ്ഥാപനമായ ടെക്മാർട്ട് തങ്ങളുടെ ഏറ്റവും പുതിയ ഉൽപന്നമായ ‘സോൾ-എ.ഐ’ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഇയർഫോൺ പുറത്തിറക്കി. ഉപയോക്താക്കൾ കേൾക്കുന്നതിലും സംസാരിക്കുന്നതിലും കണക്ട് ചെയ്യുന്നതിലും വിപ്ലവം സൃഷ്ടിക്കാനാണ് സോൾ-എ.ഐ ലക്ഷ്യമിടുന്നത്.
എ.ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ അഡാപ്റ്റീവ് സൗണ്ട് സിസ്റ്റം ഉപയോക്താവിന്റെ ചുറ്റുപാടുകൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് ശബ്ദം ക്രമീകരിക്കും. ക്രിസ്റ്റൽ ക്ലിയർ വോയ്സ് ഇൻററാക്ഷൻ, തടസ്സമില്ലാത്ത ഡിവൈസ് കണക്റ്റിവിറ്റി, വ്യക്തിഗതമാക്കിയ ഓഡിയോ അനുഭവം എന്നിവ സോൾ-എ.ഐ ഇയർ ഫോണുകൾ ഉറപ്പാക്കുന്നു.
ടെക്മാർട്ട് പ്രസിഡൻറ് നീൽ ശർമ്മ, ജനറൽ മാനേജർ അഭിഷേക് കുമാർ, ബഹ്റൈൻ ബിസിനസ് മാനേജർ സുനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രൊഡക്റ്റ് മാനേജർ അവിനാഷ് സോൾ എ.ഐയുടെ സവിശേഷതകളെക്കുറിച്ച് വിശദമായ അവതരണവും ലൈവ് ഡെമോൺസ്ട്രേഷനും നടത്തി. കീ അക്കൗണ്ട്സ് മാനേജർ അജിത്ത് ആർ. പിള്ളൈ ആണ് പരിപാടികൾ ഏകോപിപ്പിച്ചത്.
സോൾ-എ.ഐക്ക് പുറമെ, രണ്ട് ആഗോള ബ്രാൻഡുകൾ കൂടി ഗൾഫ് വിപണിയിൽ അവതരിപ്പിക്കുന്നതായും ടെക്മാർട്ട് പ്രഖ്യാപിച്ചു. കൂടുതൽ സൗകര്യപ്രദമായ ജീവിതശൈലിക്ക് റോബോട്ടിക് സാങ്കേതികവിദ്യയടങ്ങിയ ഓട്ടോമേറ്റഡ് ക്ലീനിങ് ഉപകരണമായ ഇക്കോവാക്സും എല്ലാ വീടുകളിലും സമാനതകളില്ലാത്ത സുരക്ഷയും മനസ്സമാധാനവും നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കാമറ ബ്രാൻഡായ ഓസുവുമാണ് മറ്റ് പ്രൊഡക്ടുകൾ.
1.5 ദശലക്ഷം ഡോളർ നിക്ഷേപത്തിൽ 2003ൽ സ്ഥാപിതമായ ടെക്മാർട്ട്, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള കൺസ്യൂമർ ഇലക്ട്രോണിക്സ് വിതരണക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

