Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സത്യപ്രതിജ്ഞ ആഘോഷമാക്കി ടീം യു.ഡി.എഫ് ബഹ്‌റൈൻ

text_fields
bookmark_border
സത്യപ്രതിജ്ഞ ആഘോഷമാക്കി ടീം യു.ഡി.എഫ് ബഹ്‌റൈൻ
cancel
camera_alt

സത്യപ്രതിജ്ഞ ആഘോഷമാക്കി ടീം യു.ഡി.എഫ് സംഘടിപ്പിച്ച ആഘോഷ പരിപാടി

മനാമ: യു.ഡി.എഫ് ഗവൺമെന്റിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി ബഹ്‌റൈനിലെ യു.ഡി.എഫ് പോഷക സംഘടനകളായ ഒ.ഐ.സി.സിയും കെ.എം.സി.സിയും. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ദേശീയ തലത്തിലും, ജില്ല തലത്തിലും, നിയോജകമണ്ഡലം തലത്തിലും കമ്മറ്റികൾ രൂപീകരിച്ചു കൊണ്ടാണ് പ്രവർത്തനനങ്ങൾ ഏകോപിപ്പിച്ചത്.

യുദ്ധസമാനമായ സാഹചര്യത്തിൽ നിരവധി നേതാക്കൾക്ക് നാട്ടിൽ എത്തി പ്രവർത്തനങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, പരമാവധി പ്രവാസി കുടുംബങ്ങളെ നേരിട്ട് ബന്ധപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർത്ഥിച്ചതിന്റെ കൂടി പ്രതിഫലമാണ് കേരളത്തിൽ യു.ഡി.എഫിന് തിളക്കമാർന്ന വിജയം സമ്മാനിച്ചത് എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച വിജയാഘോഷ സമ്മേളനം കെ.എം.സി.സി നേതാവ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ട്രഷറർ കെ.പി മുസ്തഫ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ബോബി പാറയിൽ, ഫ്രാൻസിസ് കൈതാരത്ത്, റഫീഖ് തോട്ടക്കര, മനു മാത്യു, അഷ്റഫ് കാട്ടിൽപീടിക, കെ.സി ഷെമീം, ജേക്കബ് തേക്കുംതോട്, ചെമ്പൻ ജലാൽ, ഷാഫി പാറക്കട്ട, മിനി മാത്യു, അശ്വതി, സനീഷ്, ഇ.വി രാജീവ്, സിറാജ് പള്ളിക്കര എന്നിവർ ആശംസയറിയിച്ച് സംസാരിച്ചു. പ്രദീപ് മേപ്പയൂർ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Team UDF Bahrain celebrates oath-taking
Next Story