ടീം സിത്താർ ഹാർമണി നൈറ്റ്-25 ശ്രദ്ധേയമായി
text_fieldsടീം സിത്താർ ഹാർമണി നൈറ്റ്-25ൽ പങ്കെടുത്തവർ
മനാമ: പവിഴദ്വീപിൽ മൂന്നുവർഷക്കാലമായി ജൈത്രയാത്ര തുടരുന്ന പ്രമുഖ മ്യൂസിക് ബാൻഡായ ടീം സിത്താർ ബഹ്റൈൻ സംഘടിപ്പിച്ച വിദ്യാസാഗർ ഡ്യൂയറ്റ് സംഗീത മത്സരം ശ്രദ്ധേയമായി.
സൽമാനിയ കെ സിറ്റി ഹാളിൽ സംഘടിപ്പിച്ച പ്രോഗ്രാമിന് പ്രമോദ് മോഹൻ സ്വാഗതവും അൻവർ നിലമ്പൂർ അധ്യക്ഷതയും വഹിച്ചു. മുഖ്യാതിഥി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു. വീശിഷ്ടാതിഥികളായ ഇ.വി. രാജീവൻ, ജൂഡിത് രാജൻ, സുനീഷ് എം.എസ്, ശിവാംബിക, മായ അച്ചു എന്നിവർ ആശംസകൾ നേർന്നു. സംഗീതമത്സരത്തിൽ കെവിൻ, ഗായത്രി എന്നിവർ വിജയികളായി. ശരത്, രാഖി രണ്ടാം സ്ഥാനവും, ജയൻ, ജീഷ്മ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും കൈമാറി.
ശ്രീജിത്ത് ഫാറൂഖ്, രമ്യാ പ്രമോദ്, നിത്യാ റോഷിത് എന്നിവർ വിധികർത്താക്കളായി.
വിഷ്ണു മോഹൻ അവതാരകനായി. രാഖി വിഷ്ണു, വിനോജ്, റിജോ രാജൻ, റിൻസി രാജൻ, നീതു എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. സരിത വിനോജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

