ടീം പവിഴദ്വീപ് മെഗാ മീറ്റപ് നൈറ്റ് സംഘടിപ്പിച്ചു
text_fieldsടിക്ടോക് സൗഹൃദ കൂട്ടായ്മയായ ടീം പവിഴദ്വീപിെന്റ മെഗാ മീറ്റപ് നൈറ്റിൽനിന്ന്
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ടിക്ടോക് സൗഹൃദ കൂട്ടായ്മയായ ടീം പവിഴദ്വീപിെന്റ മെഗാ മീറ്റപ് നൈറ്റ് അദ്ലിയ കാൾട്ടൻ ഹോട്ടലിൽ നടന്നു. യാത്രാസംബന്ധമായ അറിയിപ്പുകളിലൂടെ പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതനായ ഫസലുൽ ഹഖ്, സാമൂഹിക പ്രവർത്തനമേഖലയിലെ നിറസാന്നിധ്യമായ അമൽ ദേവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ടീം പവിഴദ്വീപിന് നേതൃത്വം നൽകുന്ന ദിൽഷാബ് ഹംസ, റസാഖ് വല്ലപ്പുഴ, റഫീഖ് കുയുമ്പിൽ, അർഷാദ്, ഷബീർ പയ്യോളി എന്നിവർ അതിഥികളെ സ്വാഗതം ചെയ്തു. ഫസലുൽ ഹഖിനുള്ള ടീം പവിഴദ്വീപിെന്റ മെമേന്റാ ദിൽഷാബ് ഹംസയും അമൽ ദേവിനുള്ള മെമേന്റാ റസാഖ് വല്ലപ്പുഴയും നൽകി. രവി ബന്തടുക്കയുടെ കവിത പ്രകാശനവും ചടങ്ങിൽ നടന്നു. കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. കുടുംബാംഗങ്ങൾ അടക്കം 100ൽപരം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ടസ്ലിങ് സ്റ്റാർസ് ഡാൻസ് ടീമും പരിപാടികൾ അവതരിപ്പിച്ചു.
ടീം പവിഴദ്വീപിെന്റ എക്സിക്യൂട്ടിവ് അംഗങ്ങളായ രാജീവ് മേനോൻ, അഫ്സൽ, ഇസ്മായിൽ, റൈഹാനത്ത്, വിജീഷ്, ബിനീഷ്, അഹദ് എന്നിവർ നേതൃത്വം നൽകി. വരുംമാസങ്ങളിൽ ടീം പവിഴദ്വീപ് സെലിബ്രിറ്റി ഷോയും ഫുട്ബാൾ ടൂർണമെന്റും രക്തദാന ക്യാമ്പും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

