ഇന്ത്യൻ ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റിൽ ടീം എയ്സേഴ്സിന് കിരീടം
text_fieldsഇന്ത്യൻ ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുത്തവർ
മനാമ: ഇന്ത്യൻ ക്ലബ് അംഗങ്ങൾക്കായി നടത്തിയ ബാഡ്മിന്റൺ ടീം ചാമ്പ്യൻഷിപ് സമാപിച്ചു. 'ടീം എയ്സേഴ്സ്' കിരീടം സ്വന്തമാക്കി. മെൻസ് ഡബിൾസ്, മിക്സഡ് ഡബിൾസ് വിഭാഗങ്ങളിലായി 10ൽ അധികം വനിതാ താരങ്ങളടക്കം 80ൽ അധികം കളിക്കാർ ടൂർണമെൻറിൽ പങ്കെടുത്തു. ഇന്ത്യൻ ക്ലബിലെ ബാഡ്മിന്റൺ സെക്ഷണൽ മെമ്പർമാർക്ക് മാത്രമായാണ് ഈ ടൂർണമെൻറ് സംഘടിപ്പിച്ചത്.
ആദ്യവസാനം നീണ്ടുനിന്ന വാശിയേറിയ ഫൈനലിൽ, റണ്ണറപ്പായ 'ടീം ഐ.സി. വുൾഫ്സ്' (ക്യാപ്റ്റൻ-എൻ.എസ്. ജെയിൻ) കടുത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും, 'ടീം എയ്സേഴ്സ്' (ക്യാപ്റ്റൻ-ടോഗി മാത്യു) 3-2 എന്ന സ്കോറിന് വിജയം നേടി.
വിജയികൾക്കും റണ്ണറപ്പുകൾക്കും ഇൻഡിവിജ്വൽ ട്രോഫികളും അതോടൊപ്പം ഇരു ടീമുകൾക്കുമായി എവർ റോളിങ് ട്രോഫിയും സമ്മാനിച്ചു.
സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ക്ലബ് പ്രസിഡൻറ് ജോസഫ് ജോയ്, ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ, ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ, ടൂർണമെൻറ് ഡയറക്ടർ അരുണാചലം, സ്പോൺസർമാരായ നഹാസ് ഒമ്മർ (വാല്യൂ ലൈൻ ട്രേഡിങ്), സതീഷ് മോഹൻ (നാപ്കോ നാഷനൽ) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

