Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘താങ്കൾക്കും ഇടമുണ്ട്’; ടീ ടോക് സംഘടിപ്പിച്ചു
text_fieldsbookmark_border
‘താങ്കൾക്കും ഇടമുണ്ട്’ കാമ്പയിനിലെ ടീ ടോക്കിൽ സമീറ നൗഷാദ് സംസാരിക്കുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ നടത്തിവരുന്ന ‘താങ്കൾക്കും ഇടമുണ്ട്’ കാമ്പയിനിന്റെ ഭാഗമായി മുഹറഖ് വനിത യൂനിറ്റ് ടീ ടോക് സംഘടിപ്പിച്ചു. കസിനോയിൽ നടന്ന പരിപാടിയിൽ മുഹറഖ് ഏരിയയിലെ വിവിധ കുടുംബങ്ങൾ പങ്കെടുത്തു. കേന്ദ്ര വനിത പ്രസിഡന്റ് സമീറ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. എല്ലാവരും ഒരുമിച്ചുനിന്ന് തിന്മകൾക്കെതിരെ പ്രതികരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അവർ അഭിപ്രായപ്പെട്ടു. യൂനിറ്റ് പ്രസിഡന്റ് ഫസീല യൂനുസ് സ്വാഗതവും ഏരിയ സെക്രട്ടറി ഹേബ നജീബ് നന്ദിയും പറഞ്ഞു.
Next Story

