ബഹ്റൈൻ-സൗദി യാത്ര; കിങ് ഫഹദ് കോസ്വേയിൽ ടാക്സി സർവിസ് ആരംഭിച്ചു
text_fieldsമനാമ: ബഹ്റൈനും സൗദി അറേബ്യക്കുമിടയിലെ കിങ് ഫഹദ് കോസ്വേ വഴി യാത്രക്കാരെ കൊണ്ടുപോകാൻ രണ്ട് രാജ്യങ്ങളിലെയും ലൈസൻസുള്ളടാക്സികൾക്ക് അനുമതി. സേവനം പ്രാബല്യത്തിൽ വന്നതായി ബഹ്റൈൻ ഗതാഗത മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലെ ഗതാഗത അതോറിറ്റി, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുമായി ഏകോപിച്ചും സഹകരിച്ചുമാണ് നടപടി.
പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുടെ യാത്ര സുഗമമാക്കാനും ബഹ്റൈൻ-സൗദി ബന്ധം ശക്തിപ്പെടുത്താനുമുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ബഹ്റൈൻ ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് പോസ്റ്റ് അണ്ടർസെക്രട്ടറി ഫാത്തിമ അൽ ദാഇൻ പറഞ്ഞു. സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികളുമായുള്ള സഹകരണത്തെയും പ്രത്യേകിച്ച് ഗതാഗത ജനറൽ അതോറിറ്റിയുമായുള്ള ഏകോപനത്തെയും അവർ പ്രശംസിച്ചു.
ഔദ്യോഗികമായി ലൈസൻസ് ലഭിച്ച ടാക്സികൾക്ക് മാത്രമേ കോസ്വേ കടക്കാൻ അനുവാദമുള്ളൂ, വാഹനങ്ങൾ അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കണം, സൗദി അറേബ്യയിൽ നടപ്പിലാക്കിയ സുരക്ഷയും ഗുണനിലവാരവും അനുസരിച്ച് വാഹനങ്ങൾ അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ളതായിരിക്കരുത് തുടങ്ങിയ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

