ബഹ്‌റൈനിൽ ടാക്സി ഡ്രൈവർക്കു നേരെ അതിക്രമം; പണവും ഫോണുകളും കവർന്നു
text_fieldsമനാമ: ബഹ്‌റൈനിൽ ടാക്സി ഡ്രൈവറെ ക്രൂരമായി മർദിച്ച ശേഷം പണവും മൊബൈൽ ഫോണുകളും കവർന്ന കേസ് ഹൈ ക്രിമിനൽ കോടതി പരിഗണിച്ചു. 220 ബഹ്‌റൈനി ദീനാറും രണ്ട് മൊബൈൽ ഫോണുകളുമാണ് പ്രതി തട്ടിയെടുത്തത്. വാഹനത്തിന് കൈകാണിച്ച് നിർത്തിയ ശേഷം ഡ്രൈവറെ ആക്രമിച്ച് പണം കവരുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതി ഡ്രൈവറെ തടയുന്നതും കാറിന്റെ വാതിൽ തുറന്ന് ഫോൺ തട്ടിയെടുക്കുന്നതും ഡ്രൈവറെ മർദിക്കുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വി കാമറകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഡ്രൈവറുടെ മുഖത്ത് രക്തം ഒലിക്കുന്ന നിലയിലുള്ള ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയ രേഖകളിലുണ്ട്. കൈകൊണ്ടും കല്ലുപയോഗിച്ചും ബലപ്രയോഗത്തിലൂടെ കവർച്ച നടത്തിയതിനാണ് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കേസിൽ ഫെബ്രുവരി 24ന് കോടതി വിധി പുറപ്പെടുവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

