Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​സ്തു വി​ൽ​പ​ന,...

വ​സ്തു വി​ൽ​പ​ന, വി​ദേ​ശ​യാ​ത്ര, പ​ണ​മ​യ​ക്ക​ൽ എ​ന്നി​വ​ക്കു​ള്ള നി​കു​തി കു​റ​യും

text_fields
bookmark_border
വ​സ്തു വി​ൽ​പ​ന, വി​ദേ​ശ​യാ​ത്ര, പ​ണ​മ​യ​ക്ക​ൽ എ​ന്നി​വ​ക്കു​ള്ള നി​കു​തി കു​റ​യും
cancel

മ​നാ​മ: പ്ര​വാ​സി​ക​ൾ ഏ​റെ കാ​ല​മാ​യി മു​റ​വി​ളി കൂ​ട്ടു​ന്ന വി​മാ​ന യാ​ത്ര ദു​രി​തം, മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ചെ​ല​വ്, സ്വ​ർ​ണാ​ഭ​ര​ണം കൊ​ണ്ടു​​പോ​കു​ന്ന​തി​ലെ വ്യ​വ​സ്ഥ​ക​ളി​ലെ അ​നി​ശ്ചി​ത​ത്വം​ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ളി​ൽ ക​ണ്ണ​ട​ച്ച്​ കേ​ന്ദ്ര സ​ർ​ക്കാ​റും.

ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​ലും ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ഒ​രു നി​ർ​ദേ​ശ​വും മു​ന്നോ​ട്ടു​വെ​ച്ചി​ല്ലെ​ന്ന​ത്​ നി​രാ​ശ​ജ​ന​ക​മാ​ണ്. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ വ​സ്തു വി​ൽ​പ​ന, വി​ദേ​ശ​യാ​ത്ര തു​ട​ങ്ങി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​മു​ള്ള നി​കു​തി​ക​ളി​ൽ കു​റ​വ്​ വ​രു​ത്തി​യെ​ന്ന​താ​ണ്​ ഏ​ക ആ​ശ്വാ​സം. വി​ദേ​ശ യാ​ത്ര നി​കു​തി അ​ഞ്ച്​ ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ ര​ണ്ട്​ ശ​ത​മാ​ന​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്. വി​ദേ​ശ യാ​ത്ര, വി​ദ്യാ​ഭ്യാ​സം, മെ​ഡി​ക്ക​ൽ ആ​വ​ശ്യം എ​ന്നി​വ​ക്കാ​യി പ​ണ​മ​യ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലും നി​കു​തി​യി​ലും മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. പ്ര​വാ​സി​ക​ളു​ടെ സ്ഥാ​വ​ര വ​സ്തു​ക്ക​ളു​ടെ കൈ​മാ​റ്റ​ത്തി​നും നി​കു​തി കു​റ​ക്കു​​മെ​ന്നാ​ണ്​ മ​റ്റൊ​രു പ്ര​ഖ്യാ​പ​നം. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു ശേ​ഷ​വും 10 ശ​ത​മാ​നം അ​ധി​ക നി​കു​തി അ​ട​ച്ച് ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ നി​കു​തി​ദാ​യ​ക​രെ അ​നു​വ​ദി​ക്കും. നാ​മ​മാ​ത്ര​മാ​യ ഫീ​സ് ഈ​ടാ​ക്കി​ക്കൊ​ണ്ട് റി​ട്ടേ​ണു​ക​ൾ പു​തു​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി​യി​ട്ടു​ണ്ട്. ഐ.​ടി.​ആ​ർ-1, 2 ഫ​യ​ൽ ചെ​യ്യു​ന്ന വ്യ​ക്തി​ക​ൾ​ക്ക്​ ജൂ​ലൈ 31 വ​രെ റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാം. ഓ​ഡി​റ്റ്​ ചെ​യ്യാ​ത്ത കേ​സു​ക​ളി​ലും ട്ര​സ്റ്റു​ക​ൾ​ക്കും റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​ൻ ആ​ഗ​സ്റ്റ്​ 31 വ​രെ സ​മ​യ​പ​രി​ധി അ​നു​വ​ദി​ച്ചു. ഇ​ന്ത്യ​യി​ലെ ​ആ​സ്തി​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന എ​ൻ.​ആ​ർ.​ഐ​ക​ൾ​ക്ക്​ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കും. അ​ത്ത​രം ഇ​ട​പാ​ടു​ക​ളി​ൽ ഉ​റ​വി​ട​ത്തി​ൽ​നി​ന്ന് നി​കു​തി കു​റ​ക്കു​ന്ന​ത് (ടി.​ഡി.​എ​സ്) ഇ​നി ഇ​ന്ത്യ​യി​ൽ താ​മ​സ​ക്കാ​ര​നാ​യ വാ​ങ്ങു​ന്ന​യാ​ൾ കൈ​കാ​ര്യം ചെ​യ്യ​ണം.

ടാ​ക്സ്​ ഡി​ഡ​ക്ഷ​ൻ ആ​ൻ​ഡ്​ ക​ല​ക്ഷ​ൻ അ​ക്കൗ​ണ്ട്​ ന​മ്പ​ർ (ടാ​ൻ) നേ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. 20 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ മൂ​ല്യം വ​രു​ന്ന സ്ഥാ​വ​ര​മ​ല്ലാ​ത്ത വി​ദേ​ശ ആ​സ്തി​ക​ൾ ക്ര​മ​പ്പെ​ടു​ത്താ​ൻ ചെ​റു​കി​ട നി​കു​തി​ദാ​യ​ക​രാ​യ എ​ൻ.​ആ​ർ.​ഐ​ക​ൾ​ക്ക്​ ​ അ​വ​സ​രം ന​ൽ​കു​ന്ന പു​തി​യ പ​ദ്ധ​തി​യും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ ലി​സ്റ്റ്​ ചെ​യ്ത ക​മ്പ​നി​ക​ളി​ൽ ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കും വി​ദേ​ശ പാ​സ്​​പോ​ർ​ട്ടു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കും (പി.​ആ​ർ.​ഒ.​ഐ)​​ നി​ക്ഷേ​പ അ​വ​സ​രം അ​ഞ്ചി​ൽ​നി​ന്ന്​ 10 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. പി.​ആ​ർ.​ഒ.​ഐ​ക​ൾ​ക്ക്​ ഇ​ന്ത്യ​യി​ൽ സിം​ഗ്​​ൾ ലി​സ്റ്റ​ഡ്​ ക​മ്പ​നി​ക​ളി​ൽ ആ​കെ നി​ക്ഷേ​പി​ക്കാ​നു​ള്ള അ​വ​സ​രം 10ൽ ​നി​ന്ന്​ 24 ശ​ത​മാ​ന​മാ​യും ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Taxes on property sales, foreign travel, and remittances will be reduced
Next Story