Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തർതീൽ - ബഹ്‌റൈൻ ഗ്രാൻഡ് ഫിനാലെ ഇന്ന്
text_fieldsbookmark_border
മനാമ: രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈൻ നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന എട്ടാമത് എഡിഷൻ തർതീൽ ഖുർആൻ പാരായണ മത്സരങ്ങളുടെ അവസാന ഘട്ടം -ഗ്രാന്റ് ഫിനാലെ ഇന്ന് സഹലയിലെ അൽ മാജിദ് പ്രൈവറ്റ് സ്കൂളിൽ രാവിലെ ഒമ്പതു മുതൽ നടക്കും.
സെക്ടർ മത്സരങ്ങൾക്ക് ശേഷം സോൺ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ മത്സരാർഥികളാണ് ഗ്രാൻഡ് ഫിനാലയിൽ മാറ്റുരക്കുന്നത്. ബഹ്‌റൈനിലെ മനാമ, റിഫ, മുഹറഖ് എന്നീ സോണുകളിൽ നിന്നും നാലു വിഭാഗങ്ങളിലായി നിരവധി വിദ്യാർഥികളും യുവാക്കളും പങ്കെടുക്കും.
ഖുർആൻ പാരായണത്തിന് പുറമെ ഹിഫ്ള്, മുബാഹാസ, ഖുർആൻ ക്വിസ്, ഖുർആൻ സെമിനാർ, രിഹാബുൽ ഖുർആൻ എന്നീ ഇനങ്ങളിലും മത്സരങ്ങളുണ്ട്. മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഗ്രാൻഡ് ഫിനാലയിൽ സംബന്ധിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

