പെരുന്നാൾ വരവേൽക്കാൻ തർബിയ്യ ഇസ്ലാമിക് സൊസൈറ്റി ഒരുങ്ങി
text_fieldsമനാമ: തർബിയ്യ ഇസ്ലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ബലി അർപ്പണത്തിനായി എല്ലാ സംവിധാനങ്ങളും തയാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
ന്യായവിലയിൽ ഗുണനിലവാരമുള്ള 2500ലധികം ബലിമൃഗങ്ങളെ വിതരണം ചെയ്യാൻ ബഹ്റൈൻ ലൈവ് സ്റ്റോക്ക് കമ്പനിയുമായി തർബിയ്യ നാഷനൽ പ്രോജക്ട് ഡിപ്പാർട്മെന്റ് ഡയറക്ടർ ശൈഖ് അബ്ദുൽ റാഷിദ് ബൂ സൈബ കരാർ ഒപ്പുവെച്ചു.
ഇബ്രാഹിം നബിയും പ്രവാചകൻ മുഹമ്മദ് നബിയും ഈ ലോകത്തിന് പകർന്നുനൽകിയ നന്മയുടെ പാഠങ്ങൾ ജീവിതത്തിൽ പകർത്താനും അവ കൂടുതൽ അനുസ്മരിക്കാനും ബലിപ്പെരുന്നാൾ പോലുള്ള ആഘോഷവേളകളിൽ കഴിയട്ടെ എന്നും ശൈഖ് ആദിൽ റാഷിദ് പറഞ്ഞു.
ഉന്നത ശീതീകരണ സംവിധാനങ്ങളുള്ള ട്രക്കുകളിൽ പൂർണമായ ശുചിത്വവും ശരീഅത്ത് നിയമങ്ങളും പാലിച്ചുകൊണ്ടാണ് ബലിമാംസം അർഹരിലേക്ക് എത്തിക്കുകയെന്ന് തർബിയ്യ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് തർബിയ്യ മലയാളം പ്രതിനിധി സി.കെ. അബ്ദുല്ലയുമായി ബന്ധപ്പെടാം. (39171537)

