Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതാനൂർ ബോട്ടപകടം

താനൂർ ബോട്ടപകടം

text_fields
bookmark_border
Tanur boat accident
cancel

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു

മ​നാ​മ: താ​നൂ​രി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തി​ൽ 22 പേ​രു​ടെ നി​ര്യാ​ണ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ചെ​മ്പ​ൻ ജ​ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ൺ മേ​ൽ​പ​ത്തൂ​ർ, മു​ഖ്യ ര​ക്ഷാ​ധി​കാ​രി നാ​സ​ർ മ​ഞ്ചേ​രി, എ​ൻ.​കെ. മു​ഹ​മ്മ​ദാ​ലി, ദി​ലീ​പ്, റ​ഫീ​ഖ്, ക​രീം മോ​ൻ, ആ​ദി​ൽ, ഖ​ൽ​ഫാ​ൻ, മ​ൻ​ഷീ​ർ, മ​ജീ​ദ്, മു​ഹ​മ്മ​ദ് കാ​രി, അ​മൃ​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ത്ര​യും വ​ലി​യ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ മു​ഴു​വ​ൻ പേ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചിച്ചു

മ​നാ​മ: മ​ല​പ്പു​റം താ​നൂ​ർ വി​നോ​ദ​യാ​ത്ര ബോ​ട്ട​പ​ക​ട​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്നു. വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ടു​ക​ൾ നി​യ​മ​പ​ര​മാ​യി നി​ഷ്‌​ക​ർ​ഷി​ച്ചി​ട്ടു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കെ.​പി.​എ ബ​ഹ്‌​റൈ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റ് ക​മ്മി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

പ്രതിഭ ഹെൽപ് ലൈൻ അനുശോചിച്ചു

മ​നാ​മ: കേ​ര​ള​ത്തെ ന​ടു​ക്കി​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ താ​നൂ​രി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തി​ൽ പൊ​ലി​ഞ്ഞ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ്ര​തി​ഭ ഹെ​ൽ​പ് ലൈ​ൻ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. കു​ടും​ബ​ത്തി​ന്റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു. ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ കാ​ര്യ​ക്ഷ​മ​ത​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​നു​ശോ​ചി​ച്ചു

മ​നാ​മ: മ​ല​പ്പു​റം താ​നൂ​രി​ൽ ന​ട​ന്ന ബോ​ട്ട​പ​ക​ടം നി​ർ​ഭാ​ഗ്യ​ക​ര​വും അ​ങ്ങേ​യ​റ്റം വേ​ദ​ന​ജ​ന​ക​വു​മാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ബോ​ട്ട് ഉ​ട​മ​ക​ളും അ​ത്ത​രം മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ത്ത പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും ഒ​രു​പോ​ലെ കു​റ്റ​ക്കാ​രാ​ണ്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​റ്റും നേ​തൃ​ത്വം ന​ൽ​കി​യ നാ​ട്ടു​കാ​രെ​യും സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ഭി​ന​ന്ദി​ച്ചു. മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanur
News Summary - Tanur boat accident
Next Story