Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിഭകൾക്കും സാമൂഹിക സേവന പ്രവർത്തകർക്കും പ്രവാസി വെൽഫെയറിന്റെ ആദരം

text_fields
bookmark_border
പ്രതിഭകൾക്കും സാമൂഹിക സേവന പ്രവർത്തകർക്കും പ്രവാസി വെൽഫെയറിന്റെ ആദരം
cancel
camera_alt

 വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവർക്കുള്ള ആദരവ്

മനാമ: സാഹിത്യ സാമൂഹിക വൈജ്ഞാനിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രവാസി വെൽഫെയർ കുടുംബാംഗങ്ങളായ പ്രതിഭകളെയും പ്രവാസി സമൂഹത്തിന് ആശ്വാസമായ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകനെയും പ്രവാസി വെൽഫെയർ ബഹ്റൈൻ ആദരിച്ചു.

ഇംഗ്ലീഷ് കവിതയിലെ അസാധാരണ കഴിവിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടംനേടിയ ഗ്രാൻഡ്മാസ്റ്റർ ഫെല്ലാ മെഹക്ക്, ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ഹൃദയവിചാരങ്ങൾ അക്ഷരങ്ങളാക്കിയ ‘പറയാതെ വയ്യ’ എന്ന കൃതിയുടെ രചയിതാവ് ഫസൽ റഹ്മാൻ, പ്രവാസ ലോകത്തെ പ്രതിഭകളെ അടയാളപ്പെടുത്തിയ ‘പവിഴദ്വീപിലെ നക്ഷത്രങ്ങൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ് റഊഫ് കരൂപ്പടന്ന എന്നിവരെയാണ് വൈജ്ഞാനിക - സാഹിത്യ മികവിനുള്ള അംഗീകാരമായി ആദരിച്ചത്.

പ്രവാസി ക്ഷേമനിധി, നോർക്ക ഇൻഷുറൻസ് പദ്ധതി, എസ്.ഐ.ആർ തുടങ്ങിയ വിഷയങ്ങളിൽ നിരവധി പ്രവാസികൾക്ക് കൈത്താങ്ങായ പ്രവാസി വെൽഫെയർ ഹെൽപ്പ് ഡെസ്കിന് നേതൃത്വം നൽകിയ പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗം അജ്മൽ ഹുസൈനെയും ചടങ്ങിൽ ആദരിച്ചു. നാടിനും പ്രവാസി സമൂഹത്തിനും പ്രചോദനമാകുന്ന ഇത്തരം സർഗ്ഗാത്മക മികവുകളെയും സാമൂഹിക സേവനങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pravasi Welfare Recognizes Outstanding Talents and Social Service Workers
Next Story