ടാലൻറ് സെർച് പരീക്ഷ: സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsപി.എം ഫൗണ്ടേഷൻ 2019ൽ നടത്തിയ ടാലൻറ് സെർച് പരീക്ഷയിൽ ബഹ്റൈനിൽനിന്ന്
വിജയികളായവർക്കുള്ള കാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തപ്പോൾ
മനാമ: പി.എം ഫൗണ്ടേഷൻ 2019ൽ നടത്തിയ ടാലൻറ് സെർച് പരീക്ഷയിൽ ബഹ്റൈനിൽനിന്ന് വിജയികളായവർക്കുള്ള കാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഗൾഫ് മാധ്യമം െറസിഡൻറ് മാനേജർ അബ്ദുൽ ജലീൽ, ബ്യൂറോ ചീഫ് സിജു ജോർജ്, സർക്കുലേഷൻ മാനേജർ ഷക്കീബ് വലിയപീടികക്കൽ എന്നിവർ പെങ്കടുത്തു. ജോമിൽസ് ജോസ് ആനന്ദ്, ശ്രവിൻ സാജു, അബ്ദുൽ റഹ്മാൻ, വിഷ്ണു സനിൽകുമാർ, ശ്വേത തമാത്തൂർ എന്നിവരാണ് പരീക്ഷയിൽ വിജയികളായത്.

