Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടാലൻറ് സെർച്ച് പരീക്ഷക്ക് രജിസ്​റ്റർ ചെയ്യാൻ ഇനി രണ്ടു നാൾ കൂടി

text_fields
bookmark_border
  • 2018 മാർച്ചിൽ സി.ബി.എസ്.ഇ പരീക്ഷയിൽ ആകെ 90 ശതമാനം മാർക്ക് നേടിയ എല്ലാ കുട്ടികൾക്കും പ്രസ്​തുത പരീക്ഷക്കായി അപേക്ഷിക്കാം
ടാലൻറ് സെർച്ച് പരീക്ഷക്ക് രജിസ്​റ്റർ ചെയ്യാൻ ഇനി രണ്ടു നാൾ കൂടി
cancel

മനാമ: ഗൾഫ് മാധ്യമവുമായി സഹകരിച്ച് പി എം ഫൗണ്ടേഷൻ ജി.സി.സിയിൽ നടത്തുന്ന ടാലൻറ് സെർച്ച് പരീക്ഷക്ക് രജിസ്​റ്റർ ചെയ്യാനുളള സമയ പരിധി ഒക്ടോബർ ഒമ്പതിന്​ അവസാനിക്കും. 2018 മാർച്ചിൽ സി.ബി.എസ്.ഇ പരീക്ഷയിൽ ആകെ 90 ശതമാനം മാർക്ക് നേടിയ എല്ലാ കുട്ടികൾക്കും പ്രസ്​തുത പരീക്ഷക്കായി അപേക്ഷിക്കാം. 10 വർഷത്തിലധികമായി പി എം ഫൗണ്ടേഷൻ ജിസിസിയിൽ നടത്തി വരുന്ന പരീിക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക് റീജ്യനൽ തലത്തിലും, ജിസിസി തലത്തിലും മികച്ച സമ്മാനങ്ങൾ ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉപരി പഠനത്തിനായി സ്കോളർഷിപ്പും ലഭിക്കുന്ന പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷക്കായുളള രജിസ്ട്രേഷൻ സൗജന്യമാണ്. ഒക്ടോബർ 13ന് ഇന്ത്യൻ സ്കൂളിലാണ് പരീക്ഷാ നടത്തപ്പെടുന്നത്. താഴെകൊടുത്ത വെബ്​സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. 2017 പരീക്ഷയിലെ ഒന്നും രണ്ടും വിജയികൾ ബഹ്​റൈനിൽ നിന്നായിര​ുന്നു. www.pmfonline.org പരീക്ഷയുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 39196661.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - talent search exam-bahrain-bahrain news
Next Story