‘പ്രതിഭ പാലറ്റ് സീസണ് 4’ സംഘാടക സമിതി രൂപവത്കരിച്ചു
text_fields‘പ്രതിഭ പാലറ്റ് സീസണ്-4’ സംഘാടക സമിതി രൂപവത്കരണം
മനാമ: പ്രതിഭയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ചിത്രരചന ക്യാമ്പ്, ചിത്രരചന മത്സരം, സമൂഹ ചിത്രരചന, വരകളുടെ എക്സിബിഷന് എന്നിവ അടങ്ങിയ ‘പ്രതിഭ പാലറ്റ് സീസണ് 4’ മേയ് അവസാനവാരം നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ജോ. സെക്രട്ടറി മഹേഷ് കെ.വി. സ്വാഗതം പറഞ്ഞു. ബിനു മണ്ണില്‍ അധ്യക്ഷത വഹിച്ചു.
പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, ലോക കേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണന്, പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ വനിതവേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി ചെയര്‍മാനായി പി. ശ്രീജിത്ത്, ജനറല്‍ കണ്‍വീനറായി അഡ്വ. ജോയ് വെട്ടിയാടൻ, ജോയന്റ് കണ്‍വീനര്‍മാരായി മഹേഷ് കെ.വി, നിഷ സതീഷ് എന്നിവർ പ്രവർത്തിക്കും. ഫിനാന്‍സ് കമ്മിറ്റി കൺവീനർ - മഹേഷ് യോഗി ദാസന്, ജോയന്റ് കൺവീനർമാർ- പ്രദീപ് പതേരി, രഞ്ജിത്ത് കുന്നന്താനം. ചിത്രരചന രജിസ്ട്രേഷന് കണ്‍വീനര്‍- ഗിരീഷ് ശാന്തകുമാരി മോഹന്‍, ജോയന്റ് കണ്‍വീനര്‍മാർ - അനില്‍. കെ.പി, ശ്രീജിത്ത് കുഞ്ഞിക്കണ്ണന്. ക്യാമ്പ് കണ്‍വീനര്‍- പ്രജില്‍ മണിയൂര്‍, ജോയന്റ് കണ്‍വീനര്‍- റീഗ പ്രദീപ്. ചിത്രപ്രദര്‍ശന കണ്‍വീനര്‍ - സജീവന് മാക്കാണ്ടിയില്, ജോയന്റ് കണ്‍വീനര്‍ - നിരന് സുബ്രഹ്മണ്യന്. മാസ് പെയിന്റിങ് കണ്‍വീനര്‍ - ഷിജു പിണറായി, ജോയന്റ് കണ്‍വീനര്‍ - ബിനു കരുണാകരന്.
‘പ്രതിഭ പാലറ്റ് സീസണ് 4’നെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങൾ വരുംദിവസങ്ങളില്‍ അറിയിക്കുന്നതായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോയ് വെട്ടിയാടന്‍ അറിയിച്ചു.

