താജുൽ ഉലമ ആണ്ടനുസ്മരണം നടത്തി
text_fieldsമുഹറഖ്: കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ സ്ഥാപക നേതാവും പ്രഥമ ജനറൽ സെക്രട്ടറിയും അവിഭക്ത സമസ്തയുടെ പ്രസിഡന്റുമായിരുന്ന താജുൽ ഉലമ സ്വദഖത്തുല്ല മുസ്ലിയാരുടെ നാൽപതാം ആണ്ടനുസ്മരണം സംഘടിപ്പിച്ചു. ഐ.സി.എസ് ബഹ്റൈൻ കമ്മിറ്റിയുടെ കീഴിൽ മുഹറഖ് കെ.എം.സി.സി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
സഈദ് മുസ്ലിയാർ നരിക്കാട്ടേരി അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് അബൂയൂസുഫ് ഉദ്ഘാടനം ചെയ്തു. എ.പി.സി. അബ്ദുല്ല മുസ്ലിയാർ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി മുഹറഖ് ഏരിയ സെക്രട്ടറി അബ്ദുൽ റഷീദ്, കെ.എം.സി.സി സംസ്ഥാന സീനിയർ നേതാവ് കരീം മാസ്റ്റർ എന്നിവർ സംസാരിച്ചു. പി. സിദ്ദീക്കലി നാദാപുരം സ്വാഗതവും അനസ് ഖൈമ നന്ദിയും പറഞ്ഞു. സ്വലാത്ത് ദുആ മജ്ലിസിന് എ.പി.സി. അബ്ദുല്ല മുസ്ലിയാർ നേതൃത്വം നൽകി. ശേഷം അന്നദാനവും നടത്തി. സയ്യിദ് ജാബിർ അൽ ജിഫിരി കൊടക്കൽ, യൂസഫ് പി. ജീലാനി, എൻ.പി. ഇസ്മായിൽ, അഷ്റഫ് പെരുമുണ്ടശ്ശേരി, അബ്ദുൽ ഹക്കീം ഇരുവേറ്റി, നിസാർ ചെറുകുന്ന്, അഷ്റഫ് കെ.ടി. ഇരിവേറ്റി, മുഹമ്മദ് കണ്ണൂർ, റാഫി നരിക്കാട്ടേരി, ഷെഫീഖ് പുളിയാവ് എന്നിവർ നേതൃത്വം നൽകി.

