തജ്ഹീസേ റമദാൻ പോസ്റ്റർ പ്രകാശനം
text_fieldsസമസ്ത ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘തജ്ഹീസേ റമദാൻ’ പരിപാടിയുടെ പോസ്റ്റർ, ചെറുമോത്ത് ഉസ്താദ് സമസ്ത ബഹ്റൈൻ ആക്ടിങ് ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദിന് നൽകി പ്രകാശനം ചെയ്യുന്നു
മനാമ: സമസ്ത ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി റമദാനിന്റെ മുന്നോടിയായി തജ്ഹീസേ റമദാൻ എന്ന ശീർഷകത്തിൽ പ്രഭാഷണ സദസ്സ് സംഘടിപ്പിക്കുന്നു. മാർച്ച് 17 രാത്രി എട്ടിന് മനാമ അൽ റജാഅ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഹൂറ തഅ്ലീമുൽ ഖുർആൻ മദ്റസയുടെ സിൽവർ ജൂബിലി സമാപന സമ്മേളന വേദിയിൽ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെറുമോത്ത് ഉസ്താദ് സമസ്ത ബഹ്റൈൻ ആക്ടിങ് ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദിന് നൽകി നിർവഹിച്ചു. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് യാസിർ ജിഫ്രി തങ്ങൾ, അശ്റഫ് അൻവരി ചേലക്കര, സെയ്ദ് മുഹമ്മദ് വഹബി, അബ്ദുറഹ്മാൻ തുമ്പോളി, സൂപ്പി മുസ്ലിയാർ എന്നിവർ സന്നിഹിതരായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാർ, പ്രമുഖ പ്രഭാഷകൻ ഉസ്താദ് നൗഷാദ് ബാഖവി എന്നിവർ പരിപാടിയിൽ സംബന്ധിക്കും.

