റമദാന് സ്വാഗതമേകി ‘തജ്ഹീസേ റമദാൻ’ പ്രഭാഷണം
text_fieldsമനാമ: സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ അൽ ഫിത്റ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച തജ്ഹീസേ റമദാൻ പ്രഭാഷണ പരിപാടി ശ്രദ്ധേയമായി. മനാമ പാകിസ്താൻ ക്ലബിൽ നടന്ന പരിപാടി ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ശൈഖ് അഹമദ് അബ്ദുൽ വാഹിദ് അൽ കറാത്ത എം.പി ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാർ അനുഗ്രഹഭാഷണം നടത്തി. നൗഷാദ് ബാഖവി ചിറയിൽകീഴ് മുഖ്യപ്രഭാഷണം നടത്തി. സമസ്ത ബഹ്റൈൻ മനാമ ഏരിയ കോഓഡിനേറ്റർ അശ്റഫ് അൻവരി ചേലക്കരയുടെ ആമുഖ പ്രഭാഷണത്തോടെയാണ് സദസ്സ് ആരംഭിച്ചത്. ആലിക്കുട്ടി ഉസ്താദ് പ്രാർഥനക്ക് നേതൃത്വം നൽകുകയും ഹാഫിള് ശറഫുദ്ദീൻ മൗലവി ഖുർആൻ പാരായണം നടത്തുകയും ചെയ്തു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
സമസ്ത ബഹ്റൈൻ ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞു. ബഹ്റൈൻ പാർലമെന്റ് അംഗം ഹസൻ റാശിദ് ബുഖമാസ് എം.പി, കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ് മാൻ, ഡോ. സുബൈർ ഹുദവി ചേകന്നൂർ, ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് യാസിർ ജഫ്രി തങ്ങൾ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് തുടങ്ങിയവർ സംസാരിച്ചു. നവാസ് കണ്ടറ നന്ദി പറഞ്ഞു. ഡോ. ശൈഖ് യൂസുഫ് അൽ അലവി, ശൈഖ് ജാസിം, അലി സബ്ത്ത്, ശൈഖ് മുഹമ്മദ് റാശിദ്, ശൈഖ് ഇസ്മായീൽ ഹസൻ, ശൈഖ് താരിഖ് ഫഹദ് തുടങ്ങിയ അറബി പ്രമുഖരും സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ചെമ്പൻ ജലാൽ, നജീബ് കടലായി, ഹസൈനാർ കളത്തിങ്കൽ, ശാഫി പാറക്കട്ട, റഫീഖ് അബ്ദുല്ല, കെ.ടി. സലീം തുടങ്ങിയവരും മറ്റു സാമൂഹിക സംഘടന നേതാക്കളും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.