Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറോ മലബാർ സൊസൈറ്റി പെസഹ ആചരിച്ചു

text_fields
bookmark_border
സിറോ മലബാർ സൊസൈറ്റി പെസഹ ആചരിച്ചു
cancel
camera_alt

സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി​യു​ടെ പെ​സ​ഹ ആ​ച​ര​ണ​ത്തി​ൽ​നി​ന്ന്​

Listen to this Article

മനാമ: സിറോ മലബാർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പെസഹ ആചരിച്ചു. ആചാരങ്ങളുടെ ഭാഗമായുള്ള പെസഹ അപ്പം മുറിക്കൽ, സൊസൈറ്റിയുടെ സീനിയർ അംഗങ്ങളായ പീറ്റർ പൈലിയും പോൾ കെ. ആൻറണിയും ചേർന്ന് നിർവഹിച്ചു. തുടർന്ന് അംഗങ്ങൾക്ക് അപ്പവും പാലും വിതരണം ചെയ്തു. യോഗത്തിൽ പ്രസിഡന്‍റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. എളിമയിലേക്കുള്ള മഹത്തായ ക്ഷണത്തിെന്‍റ പേരാണ് പെസഹ എന്നും പരസ്പരം കാലുകൾ കഴുകാൻ തക്കവിധം വിനയാന്വിതരാകാനുള്ള ആഹ്വാനം കൂടിയാണ് പെസഹ വ്യാഴം എന്നും മുൻ പ്രസിഡന്‍റ് ചാൾസ് ആലൂക്ക പറഞ്ഞു. മുൻ ഭാരവാഹികളായ സോവിച്ചൻ ചേന്നാട്ടുശ്ശേരി, ഫ്രാൻസിസ് കൈതാരത്ത്, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്‍റ് സാനി പോൾ, ബെന്നി വർഗീസ് എന്നിവർ സംസാരിച്ചു. പി.ടി. ജോസഫ്, ജോൺ ആലപ്പാട്ട്, ജിബി അലക്സ്, ജോജി വർക്കി, അജീഷ് ടോം, ലൈജു, ജെയിംസ് ജോസഫ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജോയ് പോളി സ്വാഗതവും വൈസ് പ്രസിഡന്‍റ് ജോജി കുര്യൻ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Syro Malabar Society celebrated Passover
Next Story