Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറബ് ഉച്ചകോടിയിലേക്ക് സിറിയൻ, ഇറാഖ് പ്രസിഡന്റുമാർക്ക് ക്ഷണം
text_fieldsbookmark_border
മനാമ: മേയ് 16ന് ബഹ്റൈനിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ്, ഇറാഖ് പ്രസിഡന്റ് ഡോ. അബ്ദുല്ലത്തീഫ് റഷീദ് എന്നിവർക്ക് രാജാവ് ഹമദ് ബിൻ ഈസ ആല ഖലീഫ ക്ഷണക്കത്തയച്ചു. അതത് രാജ്യങ്ങളിലെ ബഹ്റൈൻ അംബാസഡർമാരാണ് കത്തുകൾ കൈമാറിയത്. മേഖല നേരിടുന്ന വെല്ലുവിളികളും അവക്കുള്ള പരിഹാരങ്ങളും ചർച്ച ചെയ്യുകയും ക്രിയാത്മക ചുവടുവെപ്പുകൾക്ക് ഉച്ചകോടി നിമിത്തമാവുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി ഇറാഖ്, സിറിയൻ പ്രസിഡന്റുമാർ ശുഭപ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
Next Story

