സിനർജി -25 അവധിക്കാല ക്യാമ്പിന് സമാപനം
text_fieldsസമ്മർ ഡിലൈറ്റ് സീസൺ 3 സമാപനം യു.കെ. അനിൽകുമാർ നിർവഹിക്കുന്നു
മനാമ: ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും മലർവാടി ബാലസംഘവും സംയുക്തമായി സംഘടിപ്പിച്ച സമ്മർ ഡിലേറ്റ് സീസൺ -3 സിനർജി -25 സമ്മർ ക്യാമ്പ് സമാപിച്ചു. ഈസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന സമാപന പരിപാടി സാമൂഹിക പ്രവർത്തകനും കെ.എസ്.സി.എ വൈസ് പ്രസിഡന്റുമായ യു.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സമ്മർ ക്യാമ്പുകൾ കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്താൻ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പ് പരിശീലകരായ അൻഷദ് കുന്നക്കാവ് ഫയാസ് ഹബീബ് എന്നിവർ സംസാരിച്ചു. കുട്ടികളെ മാതാപിതാക്കൾ ചേർത്തുപിടിക്കുകയും അവരുടെ കഴിവുകളെ കണ്ടെത്തി അവർക്കുവേണ്ട പ്രോത്സാഹനം നൽകുകയും വേണമെന്ന് അവർ ചൂണ്ടിക്കാട്ടി. ട്രെയിനർമാരെയും മെന്റർമാരെയും ചടങ്ങിൽ ആദരിച്ചു. രക്ഷിതാക്കളായ ഷഫ്ന, അബ്ദുൾ ഗഫൂർ, ബദ്റുദ്ദീൻ, ജാസിർ തുടങ്ങിയവരും ക്യാമ്പ് അംഗങ്ങളായ ഫെല്ല മെഹക്, ഇഹ്സാൻ സമീർ, സയാൻ, ഫിൽസ ഫാത്തിമ, മെന്റർമാരായ ഡോ. സഹ്ല, ശബീഹ ഫൈസൽ എന്നിവർ ക്യാമ്പ് അവലോകനം നടത്തി. ബെസ്റ്റ് ഡയറി റൈറ്ററായി ഇഹാൻ അനീസും ഇസ്യാൻ മുനീറും, ബെസ്റ്റ് ക്യാമ്പർമാരായി ഫെല്ല മെഹക് ഇഹ്സാൻ സമീർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പോയന്റുകളുടെ അടിസ്ഥാനത്തിൽ ടീം സ്പ്രിങ്, ടീം ലജന്റ്, ടീം വിന്നർ, ടീം നൂർ സ്റ്റാർസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി.
സ്വാഗതശിൽപം, ട്രൈബൽ ഡാൻസ്, ഒപ്പന, അറബിക് കഹാനി, സൂഫി ഡാൻസ്, പൊരുതുന്ന ഫലസ്തീൻ (സ്കിറ്റ്), മെഹ്ഫിൽ, ഇംഗ്ലീഷ് പ്രസംഗം, ഗാനം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ കുരുന്നുകൾ അവതരിപ്പിച്ചു. ഷബീഹ ഫൈസൽ, ഹന്നത് നൗഫൽ, ഹൈഫ അബ്ദുൽ ഹഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു. ഡോ. സഹ്ല, അൽതാഫ്, ഫാത്തിമ അജ്മൽ, ഫസീല ഹാരിസ്, റഷീദ ബദർ, സുനീറ ഷമ്മാസ്, ഉമ്മു സൽമ, നൗർ ഹമീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ക്യാമ്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. റംസി അൽതാഫിന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷതവഹിച്ചു. ജന. സെക്രട്ടറി സഈദ് റമദാൻ നദ്വി സ്വാഗതമാശംസിക്കുകയും ക്യാമ്പ് കൺവീനർ അനീസ് വി.കെ. സമാപനം നിർവഹിക്കുകയും ചെയ്തു. അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, മലർവാടി സെക്രട്ടറി റഷീദ സുബൈർ കൺവീനർ സജീബ്, വനിതാ വിഭാഗം പ്രസിഡന്റ് ലുബൈന ഷഫീഖ്, ജന. സെക്രട്ടറി ഷൈമില നൗഫൽ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

