സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2 ഉദ്ഘാടനം ചെയ്തു
text_fieldsപ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2 മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി വേനലവധിക്കാലത്ത് വിദ്യാർഥികളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് - പ്രോട്ടീൻ സമ്മർ ഫിയസ്റ്റ മുസ്ലിം ലീഗ് നാഷനൽ സെക്രട്ടറി മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ താനൂർ അധ്യക്ഷനായ പരിപാടിയിൽ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി.പി. സൈതലവി, കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര, കുട്ടൂസ മുണ്ടേരി, സൗദി നാഷനൽ കമ്മിറ്റി സാംസ്കാരിക പ്രസിദ്ധീകരണ വിഭാഗം ചെയർമാൻ മാലിക് മഖാബൂൽ എന്നിവർ സംസാരിച്ചു.
നമ്മുടെ കുട്ടികളിലെ അന്തർലീനമായിരിക്കുന്ന കഴിവുകളെ ശാസ്ത്രീയമായി ഡെവലപ് ചെയ്തു ഭാവിയുടെ നല്ല വിഷനറി ലീഡേഴ്സ് ആക്കി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കാലഘട്ടത്തിന് അനുസൃതമായി സാധാരണ ചാരിറ്റി പ്രവർത്തനങ്ങളിൽനിന്ന് വിഭിന്നമായി വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ല കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങളെ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പ്രശംസിച്ചു. ക്യാമ്പിൽ പങ്കെടുത്ത രക്ഷിതാക്കൾക്കായി ക്യാമ്പ് ലീഡ് ചെയ്യുന്ന വിദഗ്ധ ട്രൈനേഴ്സായ നബീൽ പാലത്ത്, ഹിഷാം അരീക്കോട്, റസീം തിരൂരങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ ഓറിയന്റേഷൻ സെഷൻ നടത്തി. ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി അലി അക്ബർ കീഴുപറമ്പ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ല കമ്മിറ്റി നേതാക്കളായ ഫാറൂഖ്, ഷാഫി കോട്ടക്കൽ, മുഹമ്മദ് മഹ്റൂഫ് ആലിങ്ങൽ, മുഹമ്മദ് അലി, ഷഹീൻ താനാളൂർ, മുജീബ് മേൽമുറി, മൊയ്ദീൻ മീനാർകുഴി, നാസർ മഞ്ചേരി, ചെമ്പൻ ജലാൽ, അസ്ലം കൊളക്കോടൻ ദമാം എന്നിവരും ജില്ലയിലെ മണ്ഡലം കമ്മിറ്റി നേതാക്കളും നേതൃത്വം നൽകിയ പരിപാടിക്ക് ഓർഗനൈസിങ് സെക്രട്ടറി വി.കെ റിയാസ് നന്ദി പറഞ്ഞു.
വിവിധ മൊഡ്യൂളുകൾ അടങ്ങിയ ക്യാമ്പ് ആഗസ്റ്റ് ഒന്ന് വരെ കെ.എം.സി.സി ഹാൾ മനാമയിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 35989313, 33165242, 36967712 ബന്ധപ്പെടാവുന്നതാണ് എന്ന് ജില്ല കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

