Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2026 12:26 PM IST Updated On
date_range 18 Aug 2026 12:26 PM ISTമുഹറഖിൽ വിവിധ കടകളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
മനാമ: മുഹറഖ് ഗവർണറേറ്റിലെ വിവിധ കടകളിൽ നിന്ന് പണവും ബാങ്ക് കാർഡുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ച 29 കാരനായ പ്രതിയെ മുഹറഖ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇതുസംബന്ധിച്ച് ലഭിച്ച പരാതികളെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിലുമാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
പ്രതിയിൽ നിന്ന് മോഷ്ടിച്ച ചില സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മുഹറഖ് പോലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

