Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഷമ സ്വരാജും ശൈഖ് ഖാലിദും ചർച്ച നടത്തി
text_fieldsbookmark_border
മനാമ: ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബഹ്റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ നിലനിൽക്കുന്ന സജീവ ബന്ധവും മേഖലയിലെ പുതിയ സംഭവ വികാസങ്ങളും മന്ത്രിമാർ ചർച്ച ചെയ്തു. ഭീകരവിരുദ്ധ പോരാട്ടത്തിൽ സംയുക്ത നീക്കങ്ങൾ ഉണ്ടാകേണ്ടതിെൻറ ആവശ്യകത ശൈഖ് ഖാലിദ് പറഞ്ഞു. ഭീകരതയോട് യാതൊരുവിധ അനുരഞ്ജനവും പാടില്ല. ഭീകരർക്കുള്ള ധനസഹായവും കാര്യക്ഷമമായി തടയേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈന് വിവിധ രംഗങ്ങളിൽ മുന്നേറ്റമുണ്ടാകെട്ടയെന്ന് സുഷമ സ്വരാജ് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
