ഐക്യത്തിലൂടെ അതിജീവനം സാധ്യമാണ് -ടി. മുഹമ്മദ് വേളം
text_fieldsയൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച ചർച്ചാസംഗമത്തിൽ ടി. മുഹമ്മദ് വേളം സംസാരിക്കുന്നു
മനാമ: സമൂഹത്തിന്റെ ഐക്യം എന്നത് പരമ പ്രധാനമാണെന്നും അക്രമങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കൂട്ടായ്മകളൊരുക്കി അതിജീവനം സാധ്യമാണെന്നും പ്രമുഖ ഇസ്‍ലാമിക പണ്ഡിതനും സെന്‍റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് ചെയർമാനുമായ ടി. മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു. മാനവിക നന്മക്കുവേണ്ടി പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി ഫാഷിസ്റ്റ് വിരുദ്ധ ചേരി ശക്തിപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച 'മുസ്‌ലിം: ഇന്ത്യ, അതിജീവനം'എന്ന ചർച്ചാ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യൂത്ത് ഇന്ത്യ പ്രസിഡന്‍റ് വി.കെ അനീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജുനൈദ് കായണ്ണ സ്വാഗതവും ഫാജിദ് ഇക്ബാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

