കേരളത്തിൽ ഇടതുമുന്നണിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കും -സുരേഷ് രാജ്
text_fieldsമനാമ: വരുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് യു.ഡി.എഫിെൻറ സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ ലഭിക ്കുമെന്ന് സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗവും പാലക്കാട് ജില്ല സെക്രട്ടറിയുമായ സുരേഷ്രാജ് പറഞ്ഞു. സി.പി.െഎയുടെ പ്രവാസി സംഘടനയായ നവകേരള കലാസമിതിയുടെ പരിപാടിയിൽ പെങ്കടുക്കാൻ ബഹ്റൈനിൽ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോ ട് സംസാരിക്കുകയായിരുന്നു. കേരളത്തിലെ ജനവിഭാഗങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ഇടതുസർക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതിന് തടയിടാൻ പലതരത്തിലുള്ള പ്രചാരണങ്ങളും പലരും നടത്തുന്നുണ്ട്. അതിലൊന്നായാണ് ശബരിമല വിഷയത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ബി.ജെ.പിയുടെ സംഘടിത ശ്രമം ഉണ്ടായത്.
ശബരിമലയിൽ യുവതി പ്രവേശത്തിന് സ്ത്രീകളെ അനുവദിച്ച് സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് വിധി പുറപ്പെടുവിച്ചപ്പോൾ എല്ലാ രാഷ്ട്രീയ കക്ഷികളും അതിനെ സ്വാഗതം ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് രാഷ്ട്രീയ മുതലെടുപ്പിനായി ബി.ജെ.പിയും കോൺഗ്രസ് നേതാക്കളും നിലപാട് മാറ്റുകയായിരുന്നു. എന്നാൽ ഇത്തരം മുതലെടുപ്പുകൾ ജനം ക്രമേണ മനസിലാക്കി എന്നതാണ് കാര്യങ്ങളിൽ നിന്ന് വ്യക്തമായത്. ബി.ജെ.പിയുടെ സമരവേദികളിൽ നിന്ന് ആളുകൾ മാറിനിന്നു. നിരാഹാര സമരവേദിയിൽ നിന്ന് ബി.ജെ.പിക്ക് ദയനീയമായി പിന്തിരിയേണ്ടി വന്നു. അക്രമം നടത്തി സമരനാടകം നടത്തിയവർ കേരളത്തിൽ ഒറ്റപ്പെടുകയും ചെയ്തതായും സുരേഷ്രാജ് പറഞ്ഞു.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മേതതര കക്ഷികളുടെ മുന്നണി അധികാരത്തിൽ വരണം എന്നാണ് സി.പി.െഎയുടെ ആഗ്രഹം. ബി.ജെ.പി ഇനിയും ഭരണത്തിൽ വരുന്നത് രാജ്യത്തിന് ഭൂഷണമല്ല. കോൺഗ്രസിന് ഒത്തിരി കുറവുകളും പ്രശ്നങ്ങളും ഉണ്ടെങ്കിലും ബി.െജ.പിക്ക് എതിരായ പോരാട്ടത്തിൽ കോൺഗ്രസിനോട് സഹകരിക്കേണ്ട സാഹചര്യമാണ് രാഷ്ട്രത്തിലുള്ളത്. മതേതര വോട്ടുകൾ ഒരു കാരണവശാലും ഭിന്നിക്കരുതെന്നും കർണ്ണാടകയിലുണ്ടായ മതേതര സർക്കാരിെൻറ രൂപവത്ക്കരണം ഒരു മാതൃകയാണെന്നും സുരേഷ് രാജ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
