ഹരിതവത്കരണ പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്
text_fieldsദാന മാൾ ലുലു ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ച കാർഷികച്ചന്ത
മനാമ: ദേശീയ ഹരിതവത്കരണ പരിപാടിയായ 'എക്കാലവും ഹരിതം' പദ്ധതിക്ക് പിന്തുണയുമായി ലുലു ഹൈപ്പർ മാർക്കറ്റും. ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഡിസംബർ 31 മുതൽ ലുലു ഹൈപ്പർ മാർക്കറ്റുകളിൽനിന്ന് ഉപഭോക്താക്കൾക്ക് വ്യത്യസ്തതരം ചെടികൾ വാങ്ങി ഈ സംരംഭത്തെ പിന്തുണക്കാം. ഇതിന് പുറമേ, ഓരോ പർച്ചേസിനും ഒരു ചെടി സൗജന്യമായി നൽകുകയും ചെയ്യും.
പരിപാടിയോടനുബന്ധിച്ച് ദാന മാൾ ലുലു ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ച കാർഷികച്ചന്ത എൻ.ഐ.എ.ഡി ജനറൽ സെക്രട്ടറി ശൈഖ മാറം ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
ബഹ്റൈനി കർഷകർ ഉൽപാദിപ്പിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ, മുട്ട തുടങ്ങിയവ ചന്തയിൽ ലഭിക്കും.
ഹരിതവത്കരണത്തിനുള്ള ദേശീയ പദ്ധതിയുമായി സഹകരിക്കാനും ബഹ്റൈനി കർഷകരെ പിന്തുണക്കാനും സന്നദ്ധത പ്രകടിപ്പിച്ച ലുലു ഗ്രൂപ്പിനെ ശൈഖ മാറം അഭിനന്ദിച്ചു. 'എക്കാലവും ഹരിതം' പോലുള്ള പദ്ധതികളിലൂടെ ബഹ്റൈെൻറ പരിസ്ഥിതിയിൽ ശുഭകരമായ മാറ്റം വരുത്താനും ബഹ്റൈനി കർഷകരെ സഹായിക്കാനും തങ്ങൾക്ക് സാധിക്കുമെന്ന് ബോധ്യമുള്ളതായി ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

