ലുലുവിൽ 'സൂപ്പർ ഫ്രൈഡേ'
text_fieldsമനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ ഒാഫർ നവംബർ 23ന് ആരംഭിക്കുന്നു. ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ഫാഷൻ, ഗ്രോസറി തുടങ്ങിയവയിൽ ആകർഷക ഒാഫറുകൾ ലഭ്യമാകും. ആഗോളതലത്തിലെ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ് സീസണിെൻറ ഭാഗമായാണ് ഇൗ പ്രമോഷൻ അവതരിപ്പിക്കുന്നത്. ലുലുവിെൻറ ഏറ്റവും വലിയ പ്രമോഷനാണ് 'സൂപ്പർ ഫ്രൈഡേ' എന്ന് ലുലു ഗ്രൂപ് ഡയറക്ടർ മുജീബ് റഹ്മാൻ പറഞ്ഞു. വിവിധ ഉൽപന്നങ്ങളിൽ 70 ശതമാനം വരെ ഇളവ് ലഭ്യമാണ്.
ഇൻ സ്റ്റോർ ഒാഫറുകൾക്ക് പുറമെ, പ്രത്യേക ഒാൺലൈൻ ഡിസ്കൗണ്ടും പ്രമോ കോഡുകളും ഒരുക്കിയിട്ടുണ്ട്. സൗജന്യ ഡെലിവറിയും ഇതിെൻറ പ്രത്യേകതയാണ്. ഉപഭോക്താക്കളുടെ വർധിച്ച ആവശ്യം പരിഗണിച്ച് കൂടുതൽ വാഹനങ്ങളും മനുഷ്യശേഷിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ അഞ്ചു വരെ നീണ്ടുനിൽക്കുന്ന ഒാഫർ ലുലുവിെൻറ എട്ട് സ്റ്റോറുകളിലും www.luluhypermarket.com എന്ന ഷോപ്പിങ് പോർട്ടലിലും ലഭ്യമാണ്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യം ഉറപ്പുവരുത്താൻ മതിയായ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മാനേജ്െമൻറ് അറിയിച്ചു.

