വീണ്ടും ശ്രദ്ധേയമായി സണ്ണി കുലത്താക്കലിന്റെ ‘കാൽപാടുകൾ’
text_fieldsസണ്ണി കുലത്താക്കൽ ഡി.സി ബുക്സ് പ്രതിനിധിയോടൊപ്പം
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ബി.കെ.എസ്-ഡി.സി പുസ്തകോത്സവത്തിൽ ജനപ്രിയ ഗ്രന്ഥമായി വീണ്ടും പ്രമുഖ മാധ്യമപ്രവർത്തകൻ സണ്ണി കുലത്താക്കലിന്റെ ‘കാൽപാടുകൾ’.
പത്രപ്രവർത്തനകാലത്ത് എഴുതിയ വാർത്താലേഖനങ്ങളുടെയും മറ്റ് രചനകളുടെയും സമാഹാരമാണ് ഈ പുസ്തകം. കാലികപ്രസക്തമായ വിഷയങ്ങളും നാം ജീവിക്കുന്ന ലോകത്തിന്റെ അർഥപൂർണമായ രേഖകളും ഈ പുസ്തകം പ്രതിഫലിപ്പിക്കുന്നുണ്ട്. പ്രമുഖ എഴുത്തുകാരും, വ്യക്തികളും അവതാരിക എഴുതിയ ഈ പുസ്തകം ഒരേ സമയം ഒരു സമകാലിക വായനപുസ്തകവും റഫറൻസ് ഗ്രന്ഥവുമാണ്. ബി.കെ.എസ് - ഡി.സി അന്താരാഷ്ട്ര പുസ്തമേള ഒമ്പതാം പതിപ്പിന്റെ അവസാനം ദിനം കൂടിയാണ് ഇന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

